ഓക്ലാന്ഡില് ക്രിസ്മസ് ആഘോഷവും സമ്മാന ദാനവും
Posted on: 12 Dec 2012


ഓക്ലാന്‍ഡ് : ഓക്ലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് സണ്‍ഡേ സ്കൂള്‍ ക്രിസ്മസ് ആഘോഷവും സമ്മാനദാനവും എപ്സം കാത്തലിക് പള്ളിയില്‍ വെച്ചു നടത്തി.ഉച്ചയ്ക്കുശേഷം ആരംഭിച്ച് വര്‍ണ്ണാഭമായ ആഘോഷങ്ങളില്‍ കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. എപ്സം കാത്തലിക് പള്ളി വികാരി മോ പാട്രിക് വാര്‍ഡ് മുഖ്യാതിഥി ആയിരുന്നു. ഫാ.ജോയി തോട്ടങ്കര ക്രിസ്മസ് സന്ദേശം നല്കി. ജോസ് ജോസഫ്, റിയ കോശി എന്നിവര്‍ സംസാരിച്ചു. സ്കിറ്റ്, ഡാന്‍സ് എിവയ്ക്കൊപ്പം സമ്മാനവുമായെത്തിയ സാന്താക്ലോസും ചടങ്ങിനു മോടി കൂട്ടി.
കഴിഞ്ഞ വര്‍ഷത്തില്‍ നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബൈബിള്‍ ക്വിസില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ ജറുസലേം ബഥനി ടീമുകള അടക്കും ടാലന്റ് ഫെസ്റ്റ് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയ അക്ഷിതാ ജോബി, പോള്‍സ് റജി, ഗ്ലോറി ക്ലമന്റ് എന്നിവര്‍ക്കും ബൈബിള്‍ ക്യാരക്ടര്‍ സ്റ്റഡിയില്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ ഒന്നാമതെത്തിയ പോള്‍സ് റജി, ആന്‍ ജോസഫ് എന്നിവര്‍ക്കുള്ള ട്രോഫികള്‍ കുര്‍ബാന മധ്യേ ഫാ.ജോയി സമ്മാനിച്ചു.
സണ്‍ഡേ സ്കൂള്‍ അധ്യാപകരും പരീക്ഷ കൗണ്‍സില്‍ അംഗങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. കേക്ക് മുറിക്കലോടെ ചടങ്ങുകള്‍ സമാപിച്ചു. അടുത്ത അധ്യയനവര്‍ഷത്തെ ക്ലാസുകള്‍ ഫിബ്രുവരി 10 ന് ആരംഭിക്കുന്നതാണ്.
വാര്‍ത്ത അയച്ചത് : റജി ചാക്കോ
(100%) (1 Vote)
Explore Mathrubhumi
Other News in this Section





