സീറോ മലബാര്‍ സഭക്ക് ബ്രിസ്ബെനില്‍ കോര്‍ഡിനേറ്ററെ ആവശ്യപ്പെട്ടു
Posted on: 04 Dec 2012

ബ്രിസ്ബെന്: സീറോ മലബാര്‍ സഭാ മേലധ്യക്ഷന് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ബ്രിസ്ബെനിലെ ആയിരക്കണക്കിന് വിശ്വാസികള്‍ സ്വീകരണം നല്കി. ഫാ.തോമസ് അരീക്കുഴിയുടെ നേതൃത്വത്തില്‍ സഭാ വിശ്വാസികള്‍ ബ്രിസ്ബെന് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി.
സെന്റ് അല്‍ഫോണ്‍സാ കാത്തലിക് കമ്യൂണിറ്റി നോര്‍ത്തും സെന്റ് തോമസ് കാത്തലിക് കമ്യൂണിറ്റി ബ്രിസ്ബെന് സൗത്തും സംയുക്തമായി ഹോളന്റ് പാര്‍ക്ക് ദേവാലയത്തില്‍ പീറ്റര്‍ മനീലി ആലഞ്ചേരിയെ ബ്രിസ്ബെനിലേക്ക് സ്വാഗതം ചെയ്തു. ജോളി കരുമത്തി മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു. ഫാ.ജോസഫ് തോട്ടങ്ങര സ്വാഗതം ആശംസിച്ചു.
ബ്രിസ്ബെന് സൗത്ത് ഡീനറിക്ക് വേണ്ടി ഡീന്‍ ഫാ.മൈക്കിള്‍ മക്കീറ്റന്, യാക്കോബോയ സമൂഹത്തിനുവേണ്ടി ഫാ.സിബി ജോസഫും ആശംസകള്‍ നേര്‍ന്നു.

സീറോ മലബാര്‍ സഭയുടെ ബ്രിസ്ബെനിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ബ്രിസ്ബെനില്‍ സേവനമനുഷ്ഠിക്കുന്ന വൈദികനെ കോര്‍ഡിനേറ്റര്‍ ആയി നിയമിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ആലഞ്ചേരിക്കും മാര്‍ക്ക് കോളറിഡ്ജിനും സമര്‍പ്പിച്ചു. ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി മറ്റനേകം വൈദികരും ദിവ്യബലി അര്‍പ്പിച്ചു.
സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്യൂണിറ്റി ഡയറക്ടറിയുടെ പ്രകാശനം ആദ്യകോപ്പി ജോണ്‍ മാത്യുവിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. സ്പോണ്സര് എ സെമിനാരിയന് പദ്ധതിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സഭാ വിശ്വാസികളുടെ സമ്മതിപത്രം ഷിബു വര്‍ഗീസ് , ജോസ് ആനിത്തോട്ടവും മാര്‍ ആലഞ്ചേരിക്കു സമര്‍പ്പിച്ചു. ജയ്മസ് മാത്യു ഉപഹാരം സമര്‍പ്പിച്ചു. തുടര്‍ന്ന സ്നേഹവിരുന്നും ഉണ്ടായിരുന്നു.
വാര്‍ത്ത അയച്ചത് : ജോളി കുര്യന്
(0%) (0 Votes)
Explore Mathrubhumi
Other News in this Section






