LATEST NEWS

Loading...

Custom Search
+ -

മാര്‍ ജോര്‍ജ് ആലഞ്ചേരി മെല്‍ബണില്‍

Posted on: 03 Dec 2012

 


മെല്‍ബണ്‍: മെല്‍ബണ്‍ കത്തീഡ്രലില്‍ ചെണ്ടമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ആയിരക്കണക്കിന് വിശ്വാസികള്‍ കര്‍ദ്ദിനാള്‍ മേജര്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ എതിരേറ്റു. ആദ്യകുര്‍ബാന സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങിയ 45 കുട്ടികളും അവരുടെ മാതാപിതാക്കളും താലപ്പൊലിയേന്തിയ ബാലികാബാലന്‍മാരും ചടങ്ങിന് മാറ്റുരച്ചു. മാര്‍ ഡെന്നീസ് ഹാര്‍ട്ടും ഒട്ടനവധി മലയാളി വൈദികരും ചടങ്ങില്‍ പങ്കെടുത്തു. ബിഷപ്പിന്റെ നേതൃത്വത്തില്‍ പാട്ടുകുര്‍ബാനയും ഫാ.വിന്‍സന്റ് മഠത്തിപ്പറമ്പിന്‍ സി.എം.ഐയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഗായകസംഘവും ശ്രദ്ധേയമായി.

ഫാ.പീറ്റര്‍ കാവുംപുറം സ്വാഗതവും ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി, ഫാ.ജോണ്‍ എന്നിവര്‍ ആശംസകളും നേര്‍ന്നു. സീറോ മലബാര്‍ സഭയുടെ സുവനീര്‍പ്രകാശനവും മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. ആദ്യകാലത്ത് സഭയുടെ ദൗത്യം നിര്‍വഹിച്ച 7 പേരെ ആദരിച്ചു. ഇവര്‍ക്ക് മംഗളപത്രവും മൊനെന്റോയും നല്‍കി. ഫാ.പീറ്റര്‍ കാവുംപുറം നന്ദി അറിയിച്ചു. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

വാര്‍ത്ത അയച്ചത് : ജോസ് എം.ജോര്‍ജ്

(0%) (0 Votes)

 

 

Other News in this Section