മാര്‍ ആലഞ്ചേരിക്ക് ബ്രിസ്ബെനില്‍ സ്വീകരണം നല്കി
Posted on: 03 Dec 2012


ബ്രിസ്ബെന്: ഓസ്ട്രേലിയയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ കര#്ദിനാള് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ബ്രിസ്ബെന് എയര്‍പോര്‍ട്ടില്‍ സീറോ മലബാര്‍ കമ്യൂണിറ്റിക്കുവേണ്ടി ഫാ.തോമസ് അരീക്കുഴി പൂച്ചെണ്ട് നല്കി സ്വീകരിച്ചു.
ഹോളണ്ട് പാര്‍ക്ക് സെന്റ് ജൊമാക്കിംഗ് പള്ളിയങ്കണത്തില്‍ വെച്ചു നല്കിയ സ്വീകരണത്തില്‍ ഫാ.പീറ്റര്‍ മനീലിയും ഫാ.തോമസ് അരീക്കുഴിയും സ്വാഗതം ആശംസിച്ചു. ദിവ്യബലിയും വിശുദ്ധകുര്‍ബാനയും കര്‍ദിനാളിന്റെ നേതൃത്വത്തില്‍ നടന്നു.
ഫാ.ജോസഫ് തോട്ടങ്കരയുടെ സ്വാഗതപ്രസംഗത്തോടുകൂടി ആരംഭിച്ച പൊതുസമ്മേനത്തില്‍ മൈക്കിള്‍ മക്കീറ്റനും ഫാ.സിബിയും ആശംസകളര്‍പ്പിച്ചു. തദവസരത്തില്‍ അല്‍ഫോണ്‍സാ സമൂഹത്തിന്റെ ഡയറക്ടറിയും പ്രകാശനം ചെയ്തു. സ്പോണ്സര് എ സെമിനാരിയന് പ്രൊജക്റ്റില്‍ അംഗങ്ങളായ 50ഓളം പേരുടെ ലിസ്റ്റ് കമ്മ്യൂണിറ്റിക്കുവേണ്ടി പ്രതിനിധികള്‍ ജോസ് ആനിത്തോട്ടവും ഷിബു വര്‍ഗ്ഗീസും ചേര്‍ന്ന് സമര്‍പ്പിച്ചു.
ബ്രിസ്ബെന് കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി ജയിംസ് മാത്യു സ്നേഹോപഹാരം നല്‍കുകയും ടോം ജോസഫിന്റെ നന്ദിപ്രകാശനത്തോടെയും സ്നേഹവിരുന്നോടും കൂടി യോഗം അവസാനിക്കുകയും ചെയ്തു.
മനു ആന്റണി
(0%) (0 Votes)
Explore Mathrubhumi
Other News in this Section





