ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ കുടുംബസംഗമം സംഘടിപ്പിച്ചു
Posted on: 27 Nov 2012
അഡ്ലെയ്ഡ്: ഒ.ഐ.സി.സി. അഡ്ലൈയ്ഡിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടന്നു. മികച്ച വിജയം കൈവരിച്ച അശ്വിനെ ചടങ്ങില്‍ അനുമോദിച്ചു. പ്രസിഡന്റ് ആന്റണി മാവേലിയുടെ അധ്യക്ഷതയില്‍ എന്‍ഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ വെച്ച് നടന്ന യോഗത്തില്‍ അഡ്ലെയ്ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ബിജു ജോസഫ് സ്വാഗതവും, സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രവാസികളെ സംബന്ധിക്കുന്ന രാഷ്ട്രീയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും പ്രവാസി സമൂഹത്തിലും രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളെ വളര്‍ത്തിയെടുക്കുന്നതിലും അതുവഴി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ജനതായായി മാറാന്‍ അഡ്ലെയ്ഡിലെ പ്രവാസികള്‍ക്ക് കഴിയട്ടെ എന്ന് സംഘടനാ പ്രതിനിധികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പന്ത്രണ്ടാം ക്ലാസില്‍ മികച്ച വിജയം നേടിയ അശ്വിന് ജോയിയെ പ്രസിഡന്റ് ആന്റണി മാവേലി ട്രോഫി നല്കി അനുമോദിച്ചു. പോളി പാറക്കാടന്‍ സംസാരിച്ചു, അനീഷ് തോമസ്, ജിയോ ജോസ്, ജിജോ, സജി വര്‍ഗീസ്, ബിനു, ലിജോ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ബിജു ടോം താന്നിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും ഉണ്ടായിരുന്നു.
വാര്‍ത്ത അയച്ചത് : ജോസ് എം ജോര്‍ജ്
(0%) (0 Votes)
Explore Mathrubhumi
Other News in this Section






