LATEST NEWS

Loading...

Custom Search
+ -

ഓള്‍ ഓസ്‌ട്രേലിയ വടംവലി: ചേംസൈഡിന് ഹാട്രിക്ക്‌

Posted on: 21 Aug 2012

 


ബ്രിസ്‌ബേന്‍: കൈരളി ബ്രിസ്‌ബേന്‍ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ ചേംസൈഡ് സ്‌പൈ കോഴ്‌സ് വീണ്ടും ജേതാക്കളായി. നാലാമത് ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരത്തില്‍ തുടര്‍ച്ചയായി മൂന്നാംവട്ടം ജേതാക്കളായി ചേംസൈഡ് കൈരളി എവര്‍റോളിങ് ട്രോഫി സ്വന്തമാക്കി.


ജയ്‌മോന്‍ തോമസ് ക്യാപ്റ്റനായ ടീമില്‍ ജീവന്‍ വിന്‍സെന്റ്, ഷൈജു തോമസ്, വിനു ജോര്‍ജ്, ടോമി മാത്യു, ഷാജി ജോസഫ് കണ്ണംപുഴ, അജയ് വേണുഗോപാല്‍, സല്‍ജന്‍ ജോണ്‍ കുന്നംകോട്ട് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ടോമി സെബാസ്റ്റിയനായിരുന്നു കോച്ച്.

വാര്‍ത്ത അയച്ചത്: ഫില്‍സി തോമസ്‌
(0%) (0 Votes)

 

 

Other News in this Section