LATEST NEWS

Loading...

Custom Search
+ -

ഒ.ഐ.സി.സി കാന്‍ബറയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Posted on: 21 Aug 2012

 


കാന്‍ബറ: ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 18ന് കാന്‍ബറയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വൈകീട്ട് ആറ് മണിയ്ക്ക് ബെന്‍ കോണല്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് നടന്ന ആഘോഷ പരിപാടി എ.എല്‍.എ മേരി പോര്‍ട്ടര്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ബെന്നി കണ്ണമ്പുഴ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് മഹേഷ് സക്കറിയ മുഖ്യപ്രഭാഷണം നടത്തി. ജോസ് എബ്രഹാം, ടോംജി എന്നിവര്‍ ആശംസ നേര്‍ന്നു. ജെയ്‌സണ്‍ ജോര്‍ജ് സ്വാഗതവും ദിവ്യ അനില്‍ നന്ദിയും പറഞ്ഞു.


തുടര്‍ന്ന് ദേശഭക്തിഗാനവും പ്രതിജ്ഞയും നടന്നു. ആന്റണി പൗലോസ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ക്ക് അനില്‍ രാജ് നേതൃത്വം കൊടുത്തു. സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ അത്താഴവിരുന്ന് നടന്നു. കമ്മിറ്റി അംഗങ്ങള്‍, ബിജുമോന്‍ തോമസ്, ഹാപ്പി കൊട്ടാരം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നാര്‍ത്ത അയച്ചത്: അനില്‍ രാജ്‌
(0%) (0 Votes)

 

 

Other News in this Section