ഫാ. ജോബി ജോണിന് സ്വീകരണം നല്‍കി
Posted on: 30 Jul 2012

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ പ്രഥമ സി.എസ്. ഐ വികാരിയായ ഫാ. ജോബി ജോണിനും കുടുബത്തിനും മെല്‍ബണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. മെല്‍ബണ്‍ സി. എസ്. ഐ ഇടവകയുടെ നിയുക്ത വികാരിയായ ഫാ.ജോബി ജോണ്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് സഭക്ക് നേതൃത്വം നല്‍കും. സഹധര്‍മ്മിണി ഹാലിഷ് ജോബി, മക്കളായ ആതിര ജോണ്‍, ആന്‍ ജോണ്‍ എന്നിവര്‍ക്കും ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.
മിച്ചം ആഗ്ലിക്കന്‍ ദേവാലയത്തില്‍ നടന്ന സ്വീകരണ സമ്മേളനം ഇമ്മാനുവല്‍ മാര്‍ത്തോമ വികാരി ഫാ. ആന്‍സന്‍ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആനന്ദ് വര്‍ഗീസ് അധ്യക്ഷതവഹിച്ച യോഗത്തില്‍ അനീഷ് ജോണ്‍ (ചര്‍ച്ച് വാര്‍ഡന്‍), അശോക് വര്‍ക്കി(സെക്രട്ടറി), ജസ്റ്റിന്‍ ഇസ്രായേല്‍( ട്രാഷറര്‍), മെര്‍സണ്‍ കോര(ക്വായര്‍ മാസ്റ്റര്‍) എന്നിവര്‍ പ്രസംഗിച്ചു. ഫാ: ജോബീ ജോണ്‍ മറുപടി പ്രസംഗം നടത്തി. മനോജ് ഡേവിഡ്, വര്‍ഗീസ് ഏബ്രഹാം,ജോസഫ് ജോസഫ്, ടീന വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





