LATEST NEWS

Loading...

Custom Search
+ -

ഇംഗ്ലീഷ് പഠനം: നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

Posted on: 10 Jul 2012

 

മെല്‍ബണ്‍: ഓസ്‌ട്രേലിയായിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നഴ്‌സിംഗ് പഠിക്കുന്ന ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് പാസ്സാകണം എന്ന നിയമക്കുരുക്കില്‍പ്പെട്ട് കഴിയുകയാണ്. നാളിതുവരെ നാട്ടില്‍ നഴ്‌സിംഗ് കഴിഞ്ഞ് ഇവിടെ പോസ്റ്റ് ബി.എസ്.സി. പഠിക്കുന്നവര്‍ക്ക് IELTS എന്ന കടമ്പ ഇല്ലായിരുന്നു. കൂടാതെ നാട്ടില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ചവരെ പോലും ഈ ഇംഗ്ലീഷ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.

നാട്ടിലെ ഭീമമായ കടബാധ്യതയും പേറിയാണ് ധാരാളം മലയാളികുട്ടികള്‍ വിവിധയിടങ്ങളില്‍ കോഴ്‌സിനു ചേര്‍ന്നത്. ഇവര്‍ക്ക് കൊടുത്ത C.E.O. യില്‍ ഇംഗ്ലീഷ് പാസ്സാകണം എന്നുള്ള നിബന്ധനയും ഇല്ലാതിരിക്കെ നഴ്‌സിംഗ് ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ നല്‍കാതിരിക്കുന്നതിനെതിരെ സമരപരിപാടികള്‍ ആലോചിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ ആലോചിച്ചുവരുന്നു. ഈ പ്രശ്‌നം ഇന്ത്യാഗവണ്‍മെന്റിന്റെയും ഇന്ത്യന്‍ എംബസ്സിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഒ.ഐ.സി.സി. ഓസ്‌ട്രേലിയായുമായും വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ടു ഭാവിപരിപാടികള്‍ ആലോചിക്കുവാന്‍ ഉടന്‍ യോഗം വിളിച്ചുകൂട്ടുന്നതാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0469877507 / 0433828571

വാര്‍ത്ത അയച്ചത് : ജോസ് എം. ജോര്‍ജ്‌
(0%) (0 Votes)

 

 

Other News in this Section