LATEST NEWS

Loading...

Custom Search
+ -

ന്യൂസിലന്‍ഡില്‍ വിശ്വാസ പരിശീലനക്യാമ്പ്‌

Posted on: 09 Jul 2012

 

ഓക്‌ലാന്‍ഡ്: ഓക്‌ലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ 1 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുവേണ്ടി നടത്തിയ ശിശിരകാല സഹവാസ പരിശീലനക്യാമ്പ് അവസാനിച്ചു. ജൂലായ് 6,7 തീയതികളില്‍ എപ്‌സം കാത്തലിക് പള്ളിയില്‍ വെച്ച് നടന്ന ക്യാമ്പില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു.

സീറോ മലബാര്‍ മിഷന്‍ ചാപ്ലിന്‍ ഫാ.ജോയി തോട്ടങ്കര, ഫാ. അരുള്‍ സ്വാമി, സാജന്‍ വെളിയത്ത്, അനു വര്‍ഗ്ഗീസ്, ജോസ് ജോസഫ്, ടോമി ജോസഫ്, വലിസാ ജോണ്‍സണ്‍ എന്നിവര്‍ ക്ലാസുകള്‍ക്കും റജി ചാക്കോ, ജോസ് ജോസഫ്, ലിസാ ജോണ്‍സണ്‍, ടീനാ തോമസ്, ഷാലി ക്ലമന്റ്, ലിജി ടോമി, ലോട്ടസ് റജി, നിഷി ജോസഫ്, പോള്‍ ജോസഫ് എന്നിവര്‍ ക്യാമ്പിനും നേതൃത്വം നല്‍കി.

വിവിധ മത്സരങ്ങളും കളികളും ആക്ഷന്‍ സോംഗുകളും ഒരുക്കിയിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ മത്സരങ്ങളില്‍ റിയ കോശിയുടെ നേതൃത്വത്തിലുള്ള സെന്റ് തോമസ് ടീം ഒന്നാം സ്ഥാനം നേടി. ക്യാമ്പിലെ താരങ്ങളായി ഗ്ലോറി ക്ലമന്റ്, ഹാരിസ് ടോമി, ഡാനിയല്‍ ജോസഫ്, മരീസ ജയ്‌സ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരെ ഫാ.ജോയി അഭിനന്ദിച്ചു. സണ്‍ഡേ സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ജൂലായ് 15 ന് നടക്കും. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ബൈബിള്‍ ക്വിസ് ഫൈനല്‍ റൗണ്ട് ജൂലായ് 29 ന് നടക്കും.

വാര്‍ത്ത അയച്ചത്: റജി ചാക്കോ
(100%) (1 Vote)

 

 

Other News in this Section