അക്ഷരമുറ്റത്തെ കുട്ടിക്ക് കുടയും ബാഗും
Posted on: 09 Jul 2012
ഓസ്‌ട്രേലിയ: ഒ.ഐ.സി.സി. ഓസ്‌ട്രേലിയ നടപ്പാക്കുന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി അക്ഷരമുറ്റത്തെ കുട്ടിക്ക് കുടയും ബാഗും കാസര്‍കോഡ് ജില്ലയിലെ ചിറ്റാരിക്കല്‍ തോമാപുരം സെന്റ് തോമസ് എന്‍.പി.സ്‌കൂളില്‍ കുട വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. അഡ്വ. മാത്യു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് കുട വിതരണം നടത്തി. ഒ.ഐ.സി.സി.യുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെ ഫാ.തോമസ് തയ്യില്‍ പ്രശംസിച്ചു. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാരായ അഗസ്റ്റ്യന്‍ ജോസഫ്, ജോസ് കുത്തിയതോട്, സണ്ണി കോയിരുത്തില്‍, ടി.ജെ.തോമസ്, പി.ടി.എ പ്രസിഡന്റ് അഡ്വ.കെ.എ.ജോയി, അഡ്വ.ജോസഫ് മുത്തോലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാര്‍ത്ത അയച്ചത്: ജോസ് എം.ജോര്‍ജ്
(0%) (0 Votes)
Explore Mathrubhumi
Other News in this Section





