ചരമം: ത്രേസ്യമ്മ പൗലോസ് (മെല്‍ബണ്‍)
Posted on: 06 Jul 2012
മെല്‍ബണ്‍: തൃശ്ശൂര്‍ മാള കുഴൂര്‍ തോട്ടപ്പള്ളിയില്‍ ത്രേസ്യമ്മ പൗലോസ് മെല്‍ബണില്‍ അന്തരിച്ചു. മെല്‍ബണില്‍ താമസിക്കുന്ന മകളെ സന്ദര്‍ശിക്കാന്‍ ഒരുവര്‍ഷം മുന്‍പാണ് അവര്‍ നാട്ടില്‍നിന്ന് എത്തിയത്. അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് ഹൃദയാഘാതം മൂലം മരിച്ചത്. സ്പ്രിംഗ് വെയ്ല്‍ ജെ.എം.ജെ ഗ്രോസറി ഷോപ്പുടമ വിത്സണ്‍ കോലഞ്ചേരിയുടെ ഭാര്യാമാതാവാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. മക്കള്‍: ഫ്രാന്‍സിസ് (ഒമാന്‍), ജോസഫ് (യു.കെ), വിത്സണ്‍ (ഒമാന്‍), ജാന്‍സി (ഓസ്‌ട്രേലിയ), റോസിലി (ഓസ്‌ട്രേലിയ), എസ്ലി. മരുമക്കള്‍: സുജ, ആനി, മോളി, വില്‍സണ്‍, ജോണി.
വാര്‍ത്ത അയച്ചത്: തിരുവല്ലം ഭാസി
(100%) (1 Vote)
Explore Mathrubhumi
Other News in this Section





