ബെന്നി കണ്ണാമ്പുഴ ഒ.ഐ.സി.സി. കാന്‍ബറ പ്രസിഡന്റ്
Posted on: 29 Jun 2012

കാന്‍ബറ: ഒ.ഐ.സി.സി.യുടെ കാന്‍ബറ സോണല്‍ കമ്മിറ്റിയുടെ ആദ്യപ്രസിഡന്റായി ബെന്നി കണ്ണാമ്പുഴയെ തിരഞ്ഞെടുത്തു. അയര്‍ലന്‍ഡില്‍ നിന്നും കാന്‍ബറയിലെത്തിയ ബെന്നി അങ്കമാലി സ്വദേശിയാണ്. വൈസ് പ്രസിഡന്റായി ജോസ് എബ്രഹാമും ജനറല്‍ സെക്രട്ടറിയായി ടോംജിയും തിരഞ്ഞെടുക്കപ്പെട്ടു.
സുനില്‍ പുളിക്കലും അനില്‍രാജ് ആര്‍ ജി നായരുമാണ് സെക്രട്ടറിമാര്‍. ട്രഷററായി ജയ്‌സണ്‍ ജോര്‍ജിനെയും കമ്മിറ്റിയിലേക്ക് ആന്റമി പൗലോസ്, ഹാപ്പി കൊട്ടാരം, ബിജുമോന്‍ തോമസ് എന്നിവരെയും സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് മഹേഷ് സ്‌കറിയയെയും തിരഞ്ഞെടുക്കപ്പെട്ടു.
വാര്‍ത്ത അയച്ചത് : ജോസ് എം ജോര്‍ജ്ജ്
(0%) (0 Votes)
Explore Mathrubhumi
Other News in this Section





