ഷിബു തോമസ് ടൗണ്‍സ്‌വില്‍ ഒ.ഐ.സി.സി. പ്രസിഡന്റ്
Posted on: 18 Jun 2012

ബ്രിസ്‌ബെയിന്‍: കെ.പി.സി.സി.യുടെ നിര്‍ദേശപ്രകാരം നടന്നു വരുന്ന ഒ.ഐ.സി.സി. യുടെ സോണല്‍ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ടൗണ്‍സ് വില്‍ സോണല്‍ കമ്മിറ്റി പ്രസിഡന്റായി ഷിബു തോമസിനെ തിരഞ്ഞെടുത്തു. ടൗണ്‍സ് വില്‍ ഇന്ദിരാഭവനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ധാരാളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സണ്ണി കടവില്‍ വൈസ്പ്രസിഡന്റ്, ബിനു ജേക്കബ് കൊല്ലംപറമ്പില്‍ ജനറല്‍ സെക്രട്ടറി, സെക്രട്ടറി വിനോദ് കെ ബേബി, സുനില്‍ സ്‌കറിയ, ജെറീഷ് ജോര്‍ജ്ജ് ജോയിന്റ് സെക്രട്ടറിമാര്‍, സിജു മാത്യു ട്രഷറര്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് അഡ്വ.അജി ആനന്ദും, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി സാം കടവില്‍, തോമസ് തേവര്‍ മലയില്‍, ജോജി ജോണ്‍, അനില്‍ മാത്യു, ബൈജു മാളിയേക്കല്‍, തോമസ് കുരുവിള എന്നിവരെയും യോഗം തിരഞ്ഞെടുത്തു. ഈ മാസം അവസാനത്തോടെ സെന്‍ട്രല്‍ കമ്മിറ്റിയും നിലവില്‍ വരുമെന്ന് ഒ.ഐ.സി.സി. ഓസ്‌ട്രേലിയ പ്രസിഡന്റ് ജോസ് എം ജോര്‍ജ് അറിയിച്ചു.
വാര്‍ത്ത അയച്ചത് : സി.പി സാജു
(0%) (0 Votes)
Explore Mathrubhumi
Other News in this Section





