LATEST NEWS

Loading...

Custom Search
+ -

വിയന്നയില്‍ മരിയന്‍ തീര്‍ത്ഥാടനം നടത്തി

Posted on: 07 Sep 2010

 

വിയന്ന: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന കേന്ദ്രമായ മരിയ ഗൂഗിങ്ങില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു. വിശുദ്ധ കുര്‍ബാന, വാഴ് വ്, മരിയന്‍ പ്രദക്ഷിണം എന്നിവ നടന്നു. കമ്യൂണിറ്റി ചാപ്ലെയിന്‍ ഫാ.ഡോ.തോമസ് താണ്ടപ്പള്ളി മുഖ്യകാര്‍മികത്വം വഹിച്ചു.



ഐ.സി.സി ജനറല്‍ കണ്‍വീനര്‍ ടോമിച്ചന്‍ പാറുകണ്ണില്‍, ലിറ്റര്‍ജി കണ്‍വീനര്‍ വില്‍സണണ്‍ കളളികാടന്‍, മരിയ ഗൂഗിങ് ലോക്കല്‍ കോ ഓര്‍ഡിനേറ്റര്‍ ജോജോ ഐക്കര എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്ത അയച്ചത്: ജോജോ പാറയ്ക്കന്‍
(0%) (0 Votes)

Other News in this Section