LATEST NEWS

Loading...

Custom Search
+ -

വിയന്നയില്‍ കേരള സമാജം ഓണംഫെസ്റ്റ്‌

Posted on: 07 Sep 2010

 



വിയന്ന: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വിയന്നയില്‍ ഓണം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 18 ശനിയാഴ്ച ഫ്‌ലോറിസ് സ്‌ഡോര്‍ഫിലെ ഹൗസ്‌ദെര്‍ ബെഗേഗ്നൂങ്ങ് ഹാളില്‍ വൈകീട്ട് ആറിന് പരിപാടി തുടങ്ങും.

ഡാന്‍സുകള്‍, സ്‌കിറ്റുകള്‍ എന്നിവയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. തംബോല നറുക്കെടുപ്പ് വിജയിക്ക് ഖത്തര്‍ എയര്‍വെയ്‌സിന്റെ കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റ് സമ്മാനമായി നല്‍കും. ഇന്ത്യന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ബുഫെയുമുണ്ടാകും. കേരള സമാജത്തിന്റെ യുവനേതൃത്വമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വാര്‍ത്ത അയച്ചത്: ജോജോ പാറയ്ക്കന്‍
(0%) (0 Votes)

Other News in this Section