LATEST NEWS

Loading...

Custom Search
+ -

മെല്‍ബണില്‍ ഓണസദ്യ

Posted on: 01 Sep 2010

 



മെല്‍ബണ്‍: മെല്‍ബണില്‍ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ നേതൃത്വത്തില്‍ ആഗസ്ത് 22ന് ഓണസദ്യ സംഘടിപ്പിച്ചു. ഇതോടൊപ്പം നടന്ന ഓണാഘോഷ പരിപാടികളില്‍ നിരവധി പേര്‍ പങ്കെടുത്തു. ചലച്ചിത്രതാരം മാമുക്കോയ, അല്‍ഫോണ്‍സ് കണ്ണന്താനം എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

രാവിലെ 11 മണിയ്ക്ക് വടംവലി മത്സരം നടന്നു. 22 തരം വിഭവങ്ങളോടെ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ഓണസദ്യ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനിന്നു. മൂന്ന് മണിയ്ക്ക് ആരംഭിച്ച കലാപരിപാടികള്‍ രാത്രി 7.30ന് സമാപിച്ചു. എം.എ.വി പ്രസിഡന്റ് ഡോ.ഷാജി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം അല്‍ഫോണ്‍സ് കണ്ണന്താനം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം മാമുക്കോയ നിര്‍വഹിച്ചു. തിരുവല്ലം ഭാസി സ്വാഗതവും ശ്രേയസ് നന്ദിയും പറഞ്ഞു. സാജന്‍ ജോണ്‍, പ്രതാപന്‍ നായര്‍, അജി പുനലൂര്‍ എന്നിവര്‍ സംസാരിച്ചു. ഓണാഘോഷത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ സുവനീര്‍ പ്രതാപന്‍ നായര്‍ക്ക് നല്‍കി അല്‍ഫോണ്‍സ് കണ്ണന്താനം പ്രകാശനം ചെയ്തു.

സംഗീതം, നൃത്തം, സ്‌കിറ്റ് തുടങ്ങി ഇരുപത്തിയാറില്‍പ്പരം പരിപാടികള്‍ വേദിയില്‍ അവതരിപ്പിച്ചു. വിജേഷ്.കെ.വിജയന്റെ നേതൃത്വത്തില്‍ 25 പേരടങ്ങിയ വളണ്ടിയര്‍ വിഭാഗം പരിപാടി നിയന്ത്രിക്കുന്നതിന് മേല്‍നോട്ടം നല്‍കി. മെല്‍ബണിയിലുണ്ടായ വാഹനാപകടത്തത്തില്‍ മരിച്ച മലയാളിയായ ജിയമോള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചായിരുന്നു ചടങ്ങ് ആരംഭിച്ചത്. എം.എ.വി ഭാരവാഹികളായ വിഷ്ണു പ്രഭാകര്‍, ലതീഷ് ജോര്‍ജ്, ആന്റണി ജോര്‍ജ്, ജിസ്‌മോന്‍ കുര്യന്‍, മനീഷ് ജോയി, ജോസഫ് തോമസ്, അജേഷ്, സുധീഷ് വര്‍ഗീസ്, മധുസൂദനന്‍ നായര്‍ ന്നിവര്‍ നേതൃത്വം നല്‍കി.

ഓണാഘോഷത്തോടനുബന്ധിച്ച് രക്തദാനം നല്‍കിയവരെ ചടങ്ങില്‍ അഭിനന്ദിച്ചു.

വാര്‍ത്ത അയച്ചത്: തിരുവല്ലം ഭാസി
(0%) (0 Votes)

Other News in this Section