ഫ്രാങ്ക്സ്റ്റണ്‍ മലയാളികള്‍ ഓണം ആഘോഷിച്ചു
Posted on: 31 Aug 2010

ഫ്രാങ്ക്സ്റ്റണ്‍: ഫ്രാങ്ക്സ്റ്റണ്‍ മലയാളികള്‍ ഓണം ആഘോഷിച്ചു. ആഗസ്ത് 28-ന് ഫ്രാങ്ക്സ്റ്റണ്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ആഘോഷം.

രാവിലെ 9-ന് മഞ്ജു, നൈസി, ജിന്‍സി എന്നിവരുടെ നേതൃത്വത്തില്‍ അത്തപ്പൂക്കളം ഒരുക്കി. തുടര്‍ന്ന് പുരുഷന്മാരുടെ വടംവലി ഉള്‍പ്പടെയുള്ള കായിക മത്സരങ്ങള്‍ അരങ്ങേറി.
പന്ത്രണ്ട് മണിക്കായിരുന്നു ഓണസദ്യ. മാവേലി മന്നനെ എതിരേറ്റ് ഘോഷയാത്രയും നടന്നു. ഡൊമിനിക് മോനിപ്പള്ളിയായിരുന്നു മാവേലി. വൈകീട്ട് 7-മണിക്ക് സമ്മാനദാനച്ചടങ്ങ് നടന്നു. പോള്‍ തോട്ടത്തില്‍ നന്ദി പ്രസംഗം നടത്തി.

കലാ-കായിക പരിപാടികള്‍ക്ക് ജോര്‍ജ് തോമസ്, ജോബിന്‍, ജോബി, വിജേഷ്, ബിനോയ്, അജി, അലക്‌സാണ്ടര്‍, ബിജു സാബു എടത്വ, തോമസ് കുമരകം, ജോസ് സ്റ്റീഫന്‍, ജിബിന്‍ ജോര്‍ജ്, സെബാസ്റ്റിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്ത അയച്ചത്: റെജി പാറയ്ക്കന്‍
(0%) (0 Votes)
Explore Mathrubhumi
Other News in this Section





