ന്യൂസീലന്‍ഡ് ഭൂകമ്പം: മലയാളികളുടെ വീടുകളും തകര്‍ന്നു
Posted on: 09 Sep 2010


വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിലെ രണ്ടാമത്തെ വലിയ നഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭൂകമ്പത്തില്‍ നിരവധി മലയാളുകളുടെ വീടുകളും തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആള്‍നാശം റിപ്പോര്‍ട്ടുചെയ്തിട്ടില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഭൂകമ്പത്തില്‍ 160,000 വീടുകള്‍ തകര്‍ന്നു. ക്രൈസ്റ്റ് ചര്‍ച്ച് പട്ടണത്തിലും പ്രാന്തപ്രദേശത്തുമുള്ള 140 മലയാളി വീടുകളില്‍ ചിലതും തകര്‍ന്നിട്ടുണ്ട്. 3000 ത്തോളം ഇന്ത്യന്‍ കുടുംബങ്ങളാണ് ഇവിടെ തമാസിക്കുന്നത്. മിക്കവരുടേയും സ്വന്തം വീടുകളാണ്.
ഭൂകമ്പത്തെ തുടര്‍ന്ന് നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കെട്ടിടങ്ങള്‍ക്കും മറ്റും വന്‍ നാശനഷ്ടമുണ്ടായിട്ടും ആള്‍നാശമില്ലാത്തത് അത്ഭുതകരമാണെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ പറഞ്ഞു.
നഗരത്തിലെ റോഡുകളും പാലങ്ങളും പൂര്‍ണമായി തകര്‍ന്നു. വൈദ്യുതി ബന്ധവും താറുമാറായി. 140 കോടിയോളം ഡോളറിന്റെ നഷ്ടം കണക്കാക്കുന്നതായി ക്രൈസ്റ്റ് ചര്‍ച്ച് മേയര്‍ ബോബ് പാര്‍കര്‍ പറഞ്ഞു.
വാര്‍ത്തയും ചിത്രങ്ങളും ഡോ.ജോര്‍ജ് അബ്രാഹം
(0%) (0 Votes)
Explore Mathrubhumi
Other News in this Section





