LATEST NEWS

Loading...

Custom Search
+ -
ന്യൂകാസില്‍ : ഓസ്‌ട്രേലിയയിലെ ന്യൂകാസിലെ സെന്റ് ബസേലിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു. ഫാ.ജിജി വര്‍ഗീസ് കുര്‍ബാന അര്‍പ്പിക്കും. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച 9 മണിക്കാണ് കുര്‍ബാന അര്‍പ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു മുട്ടത്ത് - 0402611502 എല്‍ദോ ജേക്കബ് - 0470224978 വാര്‍ത്ത അയച്ചത്...
ക്യാന്‍ബറ: ക്യാന്‍ബറയില്‍ ആദ്യമായി മലയാളത്തനിമയുള്ള ഒരു പ്രാദേശിക സംഘടനയായി...
ന്യൂഡല്‍ഹി:ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികള്‍ക്ക് ഇനി റേഡിയോയിലൂടെ മാതൃഭാഷ...
പെര്‍ത്ത്: മലയാളികള്‍ക്കായി ഹാസ്യ വിരുന്നൊരുക്കുവാന്‍ മനോജ് ഗിന്നസിന്റെ...
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ എം.എം.എഫ് എവര്‍ റോളിംഗ് ട്രോഫി 2013 നു വേണ്ടി വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക്...
ബ്രിസ്‌ബെന്‍: എം.ജി.ശ്രീകുമാര്‍ നയിക്കുന്ന ശ്രീരാഗമേള ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ അരങ്ങേറും. ഒക്ടോബര്‍ 18 ന് പര്യടനം ആരംഭിക്കുന്ന സംഘത്തില്‍ പ്രദീപ് ബാബു, ആന്‍ മേരി, സിസിലി എന്നിവരുടെ ഗാനങ്ങളും,...
ബ്രിസ്ബന്‍ : ഓസ്‌ട്രേലിയയില്‍ ആദ്യമായി നടക്കുന്ന മലയാളി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഇപ്‌സ്‌വിച്ച് മലയാളി അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന ഈ ഫുട്‌ബോള്‍ മേള ആഗസ്ത് മാസത്തിലാണ് നടക്കുന്നത്....
ബ്രിസ്ബണ്‍: ഇപ്‌സ്‌വിച്ച് മലയാളി അസോസിയേഷന്‍ വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ സംയുക്തമായി സെന്റ് തോമസ് ആംഗ്ലിക്കന്‍ ചര്‍ച്ച് ഹാളില്‍ കൊണ്ടാടി. ഫാ.ജോസഫ് തോട്ടങ്കര പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് വിഷു-ഈസ്റ്റര്‍ സന്ദേശം നല്‍കി. ഇപ്‌സ്...
പെര്‍ത്ത്: പെര്‍ത്തില്‍ സംഗീതത്തിന്റെയും ഹാസ്യതിന്റെയും വസന്തത്തിന്റെ പൂക്കാലം വിരിയിച്ചു ദിലീപ് ഷോ അവതരിപിച്ചു. ഗാന സംഗീത വിസ്മയം തീരത്തുകൊണ്ട് ഗാന കോകിലം റിമി ടോമിയും, നൃത്തവുമായി...
ഓക്‌ലാന്‍ഡ് : ഓക്‌ലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് സണ്‍ഡേ സ്‌കൂള്‍ ക്രിസ്മസ് ആഘോഷവും സമ്മാനദാനവും എപ്‌സം കാത്തലിക് പള്ളിയില്‍ വെച്ചു നടത്തി.ഉച്ചയ്ക്കുശേഷം ആരംഭിച്ച് വര്‍ണ്ണാഭമായ...

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com