LATEST NEWS

Loading...

Custom Search
+ -
ഷിക്കാഗോ: സംഗീത ജീവിതത്തിന്റെ മുപ്പത്തിനാലാം വര്‍ഷത്തില്‍ ഗായകന്‍ ഉണ്ണിമേനോന്‍ നടന്‍ ജയറാമിനൊപ്പം അമേരിക്കയിലെത്തുന്നു. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടൈന്‍മെന്റും, ഫ്രീഡിയ എന്റര്‍ടൈന്‍മെന്റും സംയുക്തമായി ഒരുക്കുന്ന...
ഒഹായോ: 'വേള്‍ഡ് മിഷന്‍ ഞായര്‍' സീറോ മലബാര്‍ കൊളംബസ് സമൂഹം ആഘോഷിച്ചു. വി. കുര്‍ബാനമധ്യേ സുവിശേഷം കടന്നുചെല്ലാത്ത രാജ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. കൂടാതെ ഓരോ വ്യക്തികള്‍ക്കും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സേവനം ചെയ്യുന്ന...
ന്യൂജേഴ്‌സി: കേരളപ്പിറവിദിനത്തില്‍ മലയാളികള്‍ക്ക് കാഞ്ച് പ്രസംഗപരിശീലന ക്യാമ്പ് നടത്തുന്നു. ജന്മനാതന്നെ എല്ലാകുട്ടികളിലും ഒളിച്ചിരിക്കുന്ന നേതൃഗുണം, അവരുടെ ഭാവിജീവിതം ശോഭനമാക്കാന്‍ എങ്ങനെ വിനിയോഗിക്കണം എന്നതിനേപറ്റി...
ന്യൂജേഴ്‌സി: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ്ഇടവകയുടെ(34 ഡെല്‍ഫോര്‍ഡ് അവന്യു, ബര്‍ഗന്‍ഫീല്‍ഡ്) ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള സുവിശേഷ യോഗം ഒക്‌ടോബര്‍ 24, 25 തീയതികളില്‍ നടത്തപ്പെടുന്നതാണ്....
ഓസ്റ്റിന്‍: നവംബറില്‍ നടക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ ടെക്‌സാസ് സംസ്ഥാനത്ത് വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കുന്നതിന് സുപ്രീംകോടതിയുടെ പൂര്‍ണ്ണ അനുമതി. ഫെഡറല്‍ കോടതി ടെക്‌സാസ് വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കുന്നത് തടഞ്ഞുകൊണ്ട്...
ഡാലസ് : സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയില്‍ ' മാര്‍ത്തോമാ യുവജന സഖ്യ' ദിനമായി ആചരിച്ചു. ഒക്ടോബര്‍ 19ന് നടന്ന ദിനാചരണത്തില്‍ ഫാ. ജോര്‍ജ് ജേക്കബ് കുര്‍ബാന ശുശ്രൂഷകള്‍ നടത്തി. യുവജന സഖ്യം പ്രതിനിധിയായി നിഷാ ബിന്‌സെ്ന്റ് ജേക്കബ്...
ന്യൂയോര്‍ക്ക്: തിരുവനന്തപുരം പ്രസ് ക്ലബിലെ ഫോട്ടോ ജേണലിസം 2014 ബാച്ചിലെ മികച്ച വിദ്യാര്‍ഥിയെ ഇന്‍ഡോഅമേരിക്കന്‍ പ്രസ് ക്ലബ് ആദരിക്കുന്നു. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മെഡലുമാണ് മികച്ച വിദ്യാര്‍ഥിക്കു നല്‍കുക. ഒക്ടോബര്‍...
ന്യൂപോര്‍ട്ട്: യുക്മ വെയില്‍സ് റീജിയന്റെ കലാമേളയ്ക്ക് ഉജ്ജ്വല സമാപനം. റീജിയണിലെ മുഴുവന്‍ അസോസിയേഷനുകളും പങ്കെടുത്ത കലാമേള സംഘാടക മികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട കലാമേളയായിരുന്നു ഇത്തവണത്തേത്....
ഫിലാഡല്‍ഫിയ: 2012- 14ലെ ഫോമയുടെ പ്രവര്‍ത്തന സമാപന യോഗത്തിന് ഫിലാഡല്‍ഫിയയില്‍ തിരശീല വീണു. ഫിലാഡല്‍ഫിയയുടെ പ്രാന്തപ്രദേശമായ ട്രവോഴ്‌സ് റാഡിസണ്‍ ഹോട്ടലിന്റെ ബാങ്ക്വറ്റ് ഹാളില്‍ നിറഞ്ഞ സദസിനു മുന്നില്‍ പ്രസിഡന്റ് ജോര്‍ജ് മാത്യു,...
ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി നടത്തിയ യുവജനോത്സവത്തില്‍ അനൂഷാ കുന്നത്തുകിഴക്കേതില്‍ രണ്ടാം തവണയും കലാതിലകമായും, ആന്‍സല്‍ മുല്ലപ്പള്ളി കലാപ്രതിഭയുമായി തെരഞ്ഞെടുക്കപ്പെട്ടു. നിവാഹ് തോട്ടം, ടോബി കൈതക്കത്തൊട്ടിയില്‍...

 

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com