ന്യൂജേഴ്‌സി: സെന്റ് തോമസ് സീറോമലബാര്‍ സഭയുടെ ന്യൂജേഴ്‌സിയില്‍ പാറ്റേഴ്‌സണില്‍ ഉള്ള സെന്റ് ജോര്‍ജ് ഇടവക പള്ളിയില്‍ ഇടവക തിരുന്നാള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുന്നു. 

വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചു  ലദീഞ്ഞും  തുടര്‍ന്നു കൊടിയേറ്റവും നടക്കും. വികാരി ഫാ.ജേക്കബ് ക്രിസ്റ്റി കൊടി ഉയര്‍ത്തുന്നതോടെയാണ് തിരുന്നാളിനു തുടക്കം കുറിക്കുന്നത്. കൊടിയേറ്റത്തിന് ശേഷം പള്ളി ഓഡിറ്റോറിയത്തില്‍ ലളിതഭക്ഷണവും ഉണ്ടായിരിക്കും. 

ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കു ഫാ.ജോണി തോമസ് സിഎംഐ മുഖ്യകാര്‍മ്മികനായിരിക്കും. വികാരി ഫാ.ജേക്കബ് ക്രിസ്റ്റി സഹകാര്‍മ്മികന്‍ ആയിരിക്കും. തുടര്‍ന്ന് പള്ളി ഓഡിറ്റോറിയത്തില്‍ വയലിനിസ്റ്റ് വയലിന്‍ ജോര്‍ജ് എന്ന പേരില്‍ അറിയപ്പെടുന്ന ജോര്‍ജ് ദേവസി നയിക്കുന്ന സെന്റ് ജോര്‍ജ് ഓര്‍ക്കസ്ട്രയുടെ പ്രൗഢ ഗംഭീരമായ ലൈവ് ഗാനമേളയും ഉണ്ടായിരിക്കും. ഗാനമേളക്ക് ശേഷം വിഭാസമൃദ്ധമായ ഡിന്നറും  ഉണ്ടായിരിക്കും.  

ഞായറാഴ്ച രാവിലെ പത്തിനാണ് ആഘോഷമായ തിരുന്നാള്‍ കുര്‍ബാന. സീറോ മലബാര്‍ സഭ പാട്ടുകുര്‍ബാനക്കു ഈണം നല്‍കി കാസറ്റ് രൂപത്തില്‍ ആക്കിയ ഗായകനും കോളജ് അധ്യാപകനും ആയിരുന്ന ഡോ.ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്ന് പള്ളിയില്‍ നിന്നും ആരംഭിക്കുന്ന നഗരംചുറ്റി പ്രദക്ഷിണം നഗരവീഥികളിയുടെ ചുറ്റി തിരിച്ചു പള്ളിയില്‍ പര്യവസാനിക്കും. തുടര്‍ന്ന് വിഭവസമൃദ്ധമായ ഉച്ച ഊണ് ഉണ്ടായിരിക്കും. തിരുന്നാളിനോട് അനുബന്ധിച്ചു ഗൃഹാതുരത്വം ഉണര്‍ത്തുന്ന സ്റ്റാളുകളും ഉണ്ടായിരിക്കും.
 
തിരുന്നാളിനോടാനുബന്ധിച്ചു വിവിധ സ്റ്റാളുകളിലായി നിരവധി വിനോദോപാധികള്‍ ഒരുക്കിയിട്ടുണ്ടെന്നു പാരിഷ് ട്രസ്റ്റിമാരായ തോമസ് തോട്ടുകടവില്‍, ജോംസ്സന്‍, ഞെള്ളിമാക്കല്‍, സെക്രട്ടറി പ്രിയ കോച്ചേരി എന്നിവര്‍ അറിയിച്ചു. ആന്റണി ഗീവര്‍ഗീസ് പുല്ലന്‍, ആന്റണി വടക്കേമുറിയില്‍, ബൈജു എലിപുലിക്കാട്ടില്‍, ജോര്‍ജ് ദേവസി, ജോര്‍ജ് ജോസഫ് ചെറുപള്ളില്‍, ജിയോ ജോസഫ്, ജെയ്‌മോന്‍ ജോസഫ്, ജോസഫ് ആന്റണി, ജോണ്‍സന്‍ ജോണ്‍, ജോംസ്സന്‍, ഞെള്ളിമാക്കല്‍, ജോസഫ് ഇടിക്കുള കുറ്റിക്കാട്ട്, രേശൂ ഇല്ലമ്പള്ളി, മാത്യു കെ. ജോസഫ്, ഷിജോ പൗലോസ് എന്നിവരാണ് ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍.

വാര്‍ത്ത അയച്ചത് : ഫ്രാന്‍സിസ് തടത്തില്‍