ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ മാര്‍ത്തോമാശ്ലീഹാ കത്തീഡ്രലില്‍ ഉയിര്‍പ്പുതിരുനാള്‍ ആചരിച്ചു. ശനിയാഴ്ച്ച വൈകീട്ട് ഉയിര്‍പ്പുതിരുനാളിന്റെ കര്‍മ്മങ്ങള്‍ ആരംഭിച്ചു. അതേസമയം തന്നെ ഇംഗ്ലീഷില്‍ കുട്ടികള്‍ക്കായി ദേവാലയത്തിന്റെ ബേസ്‌മെന്റ് ചാപ്പലില്‍ കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഡോ.ജെയിംസ് ജോസഫ്, ഫാ.പോള്‍ ചൂരത്തൊട്ടില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നു. സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തിലും ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ.പോള്‍ ചാലിശ്ശേരി, ഡോ.ഷീന്‍ പയസ് പാലയ്ക്കത്തടം, കത്തീഡ്രല്‍ വികാരി ഡോ.അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍, ഫാ.സിജു ജോര്‍ജ് എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും പരമ്പരാഗതരീതിയില്‍ ആഘോഷമായ മലയാളം ദിവ്യബലിയും നടത്തപ്പെട്ടു. 

thirunnal

തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം, ദീര്‍ഘകാലം ശുശ്രൂഷികളായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ജോസ് കടവില്‍, ചെറിയാന്‍ കിഴക്കേഭാഗം, ജോണ്‍ തയില്‍പീടിക, ജോമി ജേക്കബ്, ബേബി മലമുണ്ടക്കല്‍, സാന്റി തോമസ്, തോമസ് ആലുംപറമ്പില്‍, ആന്റണി ആലുംപറമ്പില്‍, ജോണ്‍ നടക്കപ്പാടം എന്നിവര്‍ക്ക് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് യുക്കറിസ്റ്റിക് മിനിസ്റ്റേഴ്‌സ് സിര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അതിനുശേഷം മലയാളം സ്‌കൂള്‍ അധ്യാപകരായി സേവനമനുഷ്ഠിച്ച അലക്‌സ് കുതുകല്ലെന്‍, ജോണ്‍ തെങ്ങുംമൂട്ടില്‍, റോയ് തോമസ് വരകില്‍പറമ്പില്‍, റോസമ്മ തേനിയപ്ലാക്കല്‍, സിറിയക് തട്ടാരേട്ട്, ഐഷ ലോറെന്‍സ്, ജില്‍സി മാത്യുഎന്നിവരെ  മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഇടവകസമൂഹത്തിനു മുമ്പാകെ പ്ലാക്കുകള്‍ നല്‍കി അംഗീകരിച്ചു. മനോജ് വലിയത്തറയുടെ നേതൃത്വത്തില്‍ പാരിഷ് ഹാളില്‍ സജ്ജമാക്കിയിരുന്ന സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ക്കു തിരശ്ശീല വീണു.

ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് 12 കുട്ടികളുടെ കാലുകള്‍ കഴുകി ചുംബിച്ചു. വിശുദ്ധകുര്‍ബാനയ്ക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും ശേഷം ആരാധനയും ഈശോ വിശുദ്ധകുര്‍ബാന സ്ഥപിച്ചതിന്റെ ഓര്‍മ്മയാചരിച്ചുകൊണ്ട് അപ്പംമുറിക്കല്‍ ശുശ്രൂഷയും നടന്നു. ചടങ്ങുകള്‍ക്ക് കൈക്കാരന്മാരായ ജോര്‍ജ് അമ്പലത്തിങ്കല്‍, ലുക്ക് ചിറയില്‍, സിബി പാറേക്കാട്ട്, പോള്‍ വടകര, ജോ കണിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്ത അയച്ചത് : ബ്രിഡ്ജറ്റ് ജോര്‍ജ്