ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയില്‍ ഉയിര്‍പ്പ് തിരുന്നാള്‍ വിവിധ കര്‍മ്മങ്ങളോടെ ആഘോഷിച്ചു. സീറോമലങ്കര കത്തോലിക്കാസഭയുടെ മാവേലിക്കര രൂപതാ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് തിരുമേനി വിശിഷ്ടാതിഥിയായി ഉയിര്‍പ്പുതിരുനാളില്‍ പങ്കുചേര്‍ന്ന് സന്ദേശം നല്‍കി.
ഈസ്റ്റര്‍ വിജില്‍ സര്‍വീസിനു ഇടവകവികാരി ഫാ.വിനോദ് ജോര്‍ജ് മഠത്തിപ്പറമ്പില്‍, തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരി പ്രൊഫസര്‍ ഫാ.ഫ്രീജോ പോള്‍ പാറയ്ക്കല്‍, സെ.ജൂഡ് സീറോമലങ്കര പള്ളി വികാരി ഡോ.സജി മുക്കൂട്ട് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. സന്ദേശം നല്കുന്നതിനുമുന്‍പ് അച്ചനും കൈക്കാരന്മാരും ചേര്‍ന്ന് ബൊക്കെ നല്കി തിരുമേനിയെ ആദരിച്ചു.

thirunnal

ഉയിര്‍പ്പുതിരുനാളിന്റെ വിശേഷാല്‍ പ്രാര്‍ത്ഥനകളിലും, ദിവ്യബലിയിലും, മറ്റു ശുശ്രൂഷകളിലും ഇടവകസമൂഹം പങ്കെടുത്തു. ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. മതാധ്യാപിക കാരളിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സണ്‍ഡെ സ്‌കൂള്‍ കുട്ടികളും മതാധ്യാപകരും വിശുദ്ധവാരത്തിലെ എല്ലാദിവസവും മുതിര്‍ന്നവരുടെ മലയാളം ഗായകസംഘത്തോടൊപ്പം ഇംഗ്ലീഷ് ഗാനങ്ങള്‍ ശ്രൂതിമധുരമായി ആലപിച്ചു. ജോസഫ് വര്‍ഗീസ് (സിബിച്ചന്‍), ജേക്ക് ചാക്കോ എന്നിവര്‍ ലിറ്റര്‍ജി കാര്യങ്ങള്‍ വിശുദ്ധവാരത്തിലെ എല്ലാദിവസങ്ങളിലും കോര്‍ഡിനേറ്റ് ചെയ്തു. മറ്റുക്രമീകരണങ്ങള്‍ കൈക്കാരന്മാരായ മോഡി ജേക്കബ്, ജോസ് തോമസ്, ഷാജി മിറ്റത്താനി, റോഷിന്‍ പ്ലാമൂട്ടില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പള്ളിക്കമ്മിറ്റിയും, ഹോസ്പിറ്റാലിറ്റി കമ്മിറ്റിയും, മരിയന്‍ മദേഴ്‌സും, മറ്റു ഭക്തസംഘടനാ പ്രവര്‍ത്തകരും നിര്‍വഹിച്ചു.            

വാര്‍ത്ത അയച്ചത് : ജോസ് മാളേയ്ക്കല്‍