ക്രൈസ്തവ സമൂഹത്തിലെ ഗായകരെ അണിനിരത്തി ഉടന്‍ പുറത്തിറങ്ങുന്ന യാധാ എന്ന മലയാള ആല്‍ബത്തിന്റെ റെക്കോര്‍ഡിങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ആരംഭിച്ചു. വിജയ് ബേസില്‍ രചനയും സംഗീതവും സംവിധാനവും  നിര്‍വഹിക്കുന്ന  ഗാനങ്ങളുടെ പാശ്ചാത്യ സംഗീതം നല്‍കിയിരിക്കുന്നത് സിജോയും ശ്യാമും ആണ്. സംഗീത ലോകത്തെ പിന്നണി ഗായകരായി എത്തുന്ന ഈ ആല്‍ബം പുറത്തിറക്കുന്നത് ബ്ലുബെല്‍ പ്രൊഡക്ഷന്‍സ് ആണ്. ക്രൈസ്തവ സമൂഹത്തില്‍ ഇതിലെ ഗാനങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്നു ബ്ലൂബെല്‍ പ്രൊഡക്ഷന്‍സ് കോ ഓര്‍ഡിനേറ്റര്‍ ക്രിസ് എബ്രഹാം അറിയിച്ചു.