അറ്റ്‌ലാന്റ: മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഐ.എന്‍.ഒ.സി അറ്റ്ലാന്റാ ചാപ്പ്റ്ററിന്റെ നേതൃത്വത്തില്‍ അല്‍പ്പോര്‍ട്ടയിലുള്ള ഇന്ത്യന്‍ കഫേയില്‍ വച്ച് സ്വീകരണം നല്‍കി. യോഗത്തില്‍ പ്രസിഡന്റ് എം.വി ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. ജോര്‍ജ്ജ് തന്റെ പ്രസംഗത്തില്‍ ചാപ്റ്ററിന്റെ പവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കുകയും, തന്റെ സഹപ്രവര്‍ത്തകരെ പരിചയപ്പെടുത്തുകയും ചെയ്തു. നന്ദി പ്രസംഗത്തില്ഡ അദ്ദേഹം രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശദീകരിക്കുകയും അറ്റലാന്റാ ചാപ്റ്ററിനോട് തനിക്കുള്ള സ്നേഹം അറിയിക്കുകയും ചെയ്തു. യോഗത്തില്‍ കമ്മിറ്റി അംഗങ്ങളായ സുനില്‍ പാടാച്ചിറ, റെജി ചെറിയാന്‍, മാത്യു വര്‍ഗ്ഗീസ്, ലൂക്കോസ് തരിയന്‍, സജിമോന്‍ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു. 

ജോയിച്ചന്‍ പുതുക്കുളം