ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കിഴിലുള്ള ക്‌നാനായ റീജിയന്‍ ഫാമിലി കമ്മീഷന്‍ ന്യയോര്‍ക്കില്‍ ഡിസംബര്‍ 1 ,2 ,3 എന്നീ തീയതികളില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തി. ന്യൂയോര്‍ക്കിലെ റോക്ലാന്‍ഡ് കൗണ്ടിയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലാണ് പ്രസ്തുത സെമിനാര്‍ നടത്തിയത്. മൂന്ന് ദിവസമായി നടത്തിയ സെമിനാറില്‍ റീജിണല്‍ വികാരി ജനറാള്‍ ഫാ.തോമസ് മുളവനാല്‍, റോക്ലാന്‍ഡ് ക്‌നാനായ വികാരി ഡോ.ജോസ് ആദോപ്പള്ളില്‍, ന്യൂജേഴ്സി ക്‌നാനായ മിഷന്‍ വികാരി ഫാ.റെനി കട്ടേല്‍, ഫാമിലി കമ്മിഷന്‍ ചെയര്‍മാന്‍ ടോണി പുല്ലാപ്പള്ളി, ബെന്നി കാഞ്ഞിരപ്പാറ ഡോ.അജിമോള്‍ പുത്തന്‍പുരയില്‍, ജയാ കുളങ്ങര, എബി & അല്‍വിന കുപ്ലിക്കാട്ട്, സാബു തടിപ്പുഴ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ നയിച്ചു. ഫെറോനാ സെക്രട്ടറി തോമസ് പാലച്ചേരി കോഴ്‌സ് കോര്‍ഡിനേറ്റര്‍ ആയിരുന്നു 

വാര്‍ത്ത അയച്ചത് : സാബു തോമസ്