ന്യൂജേഴ്സി: അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടന ആയ നായര്‍ മഹാമണ്ഡലത്തിന്റെ പുതിയ ഭരണസമിതി മാര്‍ച്ച് പത്തിന് അധികാരമേല്‍ക്കുമെന്നു ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു. നോര്‍ത്ത് ബ്രന്‍സ്വിക്കിലുള്ള മിര്‍ച്ചി റസ്റ്റോറന്റില്‍ വൈകീട്ട് ഏഴു മണിക്കാണ് ചടങ്ങു നടക്കുക. പ്രത്യേകം ക്ഷണിതാക്കളും, വിശിഷ്ടാതിഥികളും നായര്‍ മഹാമണ്ഡലം ഭാരവാഹികളും കുടുംബാംഗങ്ങളും പങ്കെടുക്കും. 

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ എസ് എസ് ന്യൂ ജേഴ്സി നായര്‍ മഹാമണ്ഡലം എന്ന പേരില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രധാനമായും കേരളത്തിന്റെ ഓണം,വിഷു,കാര്‍ത്തിക തുടങ്ങിയ ആഘോഷങ്ങള്‍ അമേരിക്കയിലും സംഘടിപ്പിക്കുക കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക തുടങ്ങി നിരവധി കര്‍മ്മ പരിപാടികള്‍ ആണ് നായര്‍ മഹാമണ്ഡലം സംഘടിപ്പിക്കാറുണ്ടെന്ന് ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു.

സുനില്‍ നമ്പ്യാര്‍ പ്രസിഡന്റും, രഞ്ജിത്ത് പിള്ള സെക്രട്ടറിയും, സുജാത നമ്പ്യാര്‍ ട്രഷറര്‍ ആയും വിപുലമായ കമ്മിറ്റിയാണ് അധികാരമേല്‍ക്കുന്നത്. അന്ന് മലയാളത്തിന്റെ എക്കാലത്തെയും പ്രിയ കവി ഒഎന്‍വി കുറിപ്പിനോടുള്ള ആദരം അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നിത്യ ഹരിത ഗാനങ്ങള്‍ ന്യൂജേഴ്സിയിലെ പ്രമുഖ ഗായകര്‍ ആലപിക്കുന്ന ഗാനസന്ധ്യയും, നൃത്ത സന്ധ്യയും നടക്കും.

ജോയിച്ചന്‍ പുതുക്കുളം