വാഷിങ്ടണ്‍ ഡി.സി: അമേരിക്കയിലെ പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ ലോയറായ മനീഷാ സിംഗിന്റെ എക്കോണമിക്ക് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി നിയമിക്കുന്നതിന് സെനറ്റ് അംഗീകാരം നല്‍കി.

Manisha Singhഅമേരിക്കയുടെ സാമ്പത്തിക നയങ്ങള്‍ക്ക് രൂപം നല്‍കുന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ തന്ത്രപ്രധാന സ്ഥാനത്ത് മനീഷയെ നിയമിക്കുന്നതിനുള്ള തീരുമാനം ശബ്ദവോട്ടോടെയാണ് സെനറ്റ് അംഗീകരിച്ചത്.

2017 ജനുവരി മുതല്‍ ഒഴിഞ്ഞുകിടക്കുന്ന ചാള്‍സ് റിവികിന്‍ വഹിച്ചിരുന്ന സ്ഥാനത്തേക്കാണ് ഇന്ത്യന്‍ അമേരിക്കന്‍ വനിത നിയമിതയായിരിക്കുന്നത്.

സെപ്തംബര്‍ 11 നായിരുന്നു മനീഷയെ ട്രംപ് ഈ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നത്.

ഫ്ളോറിഡയില്‍ താമസിക്കുന്ന മനീഷാ സിംഗ് എക്കണോമിക്സ് ബ്യൂറോ എനര്‍ജി ആന്റ് ബിസിനസ്സ് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള മനീഷ വാഷിംഗ്ടണ്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എല്‍.എല്‍.എം. (ഇന്റര്‍നാഷണല്‍ ലീഗല്‍ സ്റ്റഡീസ്) ബിരുദവും, പത്തൊമ്പതാം വയസ്സില്‍ മിയാമി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും, നെതര്‍ലാന്റില്‍നിന്നുള്ള ലീഡര്‍ ലോ സ്‌കൂളില്‍ നിന്നുള്ള ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. നിക്കിഫെയ്ലി ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ ട്രംപിന്റെ ഭരണത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നവെന്നതും അഭിമാനകരമാണ്.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍