ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ 2017-ലെ പ്രവര്‍ത്തനോദ്ഘാടനം വിപുലമായ പരിപാടികളോടെ നടത്തി. പ്രസിഡന്റ് ഷാജി എഡ്വേര്‍ഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിനിമാതാരം മന്യ നായിഡു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ജോസ് വര്‍ഗീസിന്റെ ആമുഖ പ്രസംഗത്തോടെ ചടങ്ങുകള്‍ ആരംഭിക്കുകയും, സജി വര്‍ഗീസ് പ്രാര്‍ത്ഥനാഗാനം ആലപിക്കുകയും ചെയ്തു. 

അസോസിയേഷന്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ റോഷിന്‍ മാമ്മന്‍, വൈസ് പ്രസിഡന്റ് ജെമിനി തോമസ്, ജോയിന്റ് സെക്രട്ടറി സജിത് കുമാര്‍, മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്‍കി. ഈവര്‍ഷം വളരെ ജനോപകാരപ്രദവും, സമൂഹത്തിന് ഇണങ്ങുന്ന വിധത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും എല്ലാ പരിപാടികള്‍ക്കും എല്ലാവരുടേയും പ്രാതിനിധ്യവും സഹകരണവും ഉണ്ടാകണമെന്നും തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഷാജി എഡ്വേര്‍ഡ് അഭ്യര്‍ത്ഥിച്ചു. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും ഉദ്ഘാടന പ്രസംഗത്തില്‍ മന്യ അറിയിച്ചു. 

Malayali Assocഅമേരിക്കയിലെ കലാ-സാംസ്‌കാരിക-സാമൂഹ്യ-സാഹിത്യ രംഗത്ത് സംഭാവനകള്‍ നല്‍കിയ നിരവധി പേര്‍ സ്റ്റാറ്റന്‍ഐലന്റില്‍ നിന്നായതുകൊണ്ട് ഈവര്‍ഷം തങ്ങളുടെ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെട്ടു. ഡോ.രാമചന്ദ്രന്‍ നായര്‍, ഫ്രെഡ് കൊച്ചിന്‍, ഡെയ്സി തോമസ്, മനോഹര്‍ തോമസ് എന്നിവരെയാണ് ആദ്യപരിപാടിയില്‍ ആദരിച്ചത്. ഷാജി എഡ്വേര്‍ഡും മന്യയും ഇവരെ പൊന്നാട അണിയിക്കുകയും, തുടര്‍ന്ന് അവാര്‍ഡുകള്‍ നല്‍കുകയും ചെയ്തു. 

പൊതുയോഗത്തിനുശേഷം സിജി ആനന്ദ്, റോഷിന്‍ മാമ്മന്‍, ജോമോന്‍ പാണ്ടപ്പിള്ളി, സില്‍വിയ ഷാജി, നേഹ എന്നിവര്‍ ചേര്‍ന്ന് നയിച്ച കലാവിരുന്ന് നടത്തപ്പെട്ടു. ഇവരുടെ സംഗീത വിരുന്ന് എല്ലാവരുടേയും ഹൃദയം കവരുന്നതായിരുന്നു. സ്റ്റാറ്റന്‍ഐലന്റിലെ വിവിധ സമൂഹങ്ങളെ പ്രതിനിധാനം ചെയ്ത് നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Malayali Assoc

അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാര്‍, പ്രവാസി ചാനല്‍ ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍, ഫ്ളവേഴ്സ് ചാനല്‍ ഡയറക്ടര്‍ രാജന്‍ ചീരന്‍, മിത്രാസ് ഡയറക്ടര്‍ ഷിറാസ്, ഫോമ ആര്‍.വി.പി വര്‍ഗീസ് ജോസഫ്, ഫോമ മുന്‍ ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്റ് സെക്രട്ടറി ജൂലി ബിനോയി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഓര്‍ഫിയസ് ജോണ്‍ വീഡിയോയും, ഫോട്ടോയും നിര്‍വഹിച്ചു. സ്റ്റാറ്റന്‍ഐലന്റ് ഫാര്‍മസി ഈവര്‍ഷത്തെ അസോസിയേഷന്‍ പരിപാടികളുടെ സ്പോണ്‍സേഴ്സായി പ്രവര്‍ത്തിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം