ന്യുയോര്‍ക്ക്: ഇന്‍ഡോ- അമേരിക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേറ്റു. ആന്റന്‍സില്‍, കമ്യൂണിറ്റി നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് പുതിയ നേതൃത്വം ചുമതലയേറ്റത്. പത്മശ്രീ പുരസ്‌കാര ജേതാവും ടിവി ഏഷ്യ ചെയര്‍മാനും സിഇഒയുമായ എച്ച്.ആര്‍. ഷായെ ചടങ്ങില്‍ ആദരിച്ചു.

'ദ സൗത്ത് ഏഷ്യന്‍ ടൈംസിന്റെയും ദ ഏഷ്യന്‍ ഇറയുടെയും മാനേജിഗ് എഡിറ്റര്‍ പര്‍വീണ്‍ ചോപ്രയില്‍ നിന്നും ഐഎപിസി പ്രസിഡന്റ് സ്ഥാനം, ദ ഇന്ത്യന്‍ പനോരമയുടെ എഡിറ്ററും പബ്ലിഷറുമായ പ്രൊഫ.ഇന്ദ്രജിത്ത് എസ്. സലൂജ ഏറ്റെടുത്തു. ചടങ്ങിലെ മുഖ്യാതിഥിയും നസുവാ കൗണ്ടി കംട്രോളറുമായ ജോര്‍ജ് മാര്‍ഗോസ് പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

കോരസണ്‍ വര്‍ഗീസ് (എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ്), ജെയിംസ് കുരീക്കാട്ടില്‍, മിനി നായര്‍, അനില്‍ മാത്യു, ത്രേസ്യാമ നാടാവള്ളിയില്‍ (വൈസ് പ്രസിഡന്റുമാര്‍), ഈപ്പന്‍ ജോര്‍ജ് (ജനറല്‍ സെക്രട്ടറി), തമ്പാനൂര്‍ മോഹനന്‍, അരുണ്‍ഹരി, ഫിലിപ്പ് മാരേറ്റ്, ലിജോ ജോണ്‍ (സെക്രട്ടറിമാര്‍), ബിജു ചാക്കോ (ട്രഷറര്‍), സജി ചാക്കോ ( ജോയിന്റ് ട്രഷറര്‍), ജിനു ആന്‍ മാത്യു (പിആര്‍ഒ), രൂപ്സി അരൂള (നാഷ്ണല്‍ കോഓര്‍ഡിനേറ്റര്‍) തുടങ്ങിയവരാണ് മറ്റുഭാരവാഹികള്‍.

ഐഎപിസിയുടെ സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്മോന്‍ പി. സക്കറിയ മൂന്നുവര്‍ഷത്തെ സേവനത്തിനു ശേഷം ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. വാഷിങ്ടണ്‍ ഡിസിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കമ്യൂണിറ്റി പത്രങ്ങളായ  എക്സ്പ്രസ് ഇന്ത്യയുടെയും, ഇന്ത്യ ദിസ് വീക്കിന്റെയും പബ്ലിഷറും, ഡിസി ഹെല്‍ത്ത് കെയര്‍ കിരയുടെ സിഇഒയും  എസ്എം റിയാലിറ്റിയുടെ പ്രസിഡന്റുമായ ബാബു സ്റ്റീഫനാണ് പുതിയ ചെയര്‍മാന്‍.

IAPC

രാജ്യത്തെ പരമോന്നത ബഹുമതി നല്‍കി ആദരിച്ചതിന് ഇന്ത്യന്‍ സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും എച്ച്. ആര്‍. ഷാ തന്റെ നന്ദി രേഖപ്പെടുത്തി. ഐഎപിസിയുടെ ആദരവിനും അദ്ദേഹം നന്ദി പറഞ്ഞു.

പരീഖ് വേള്‍ഡ് വൈഡ് മീഡിയ ചെയര്‍മാന്‍ ഡോ.സുധീര്‍ പരീഖ്, കംപ്ട്രോളര്‍ മാര്‍ഗോസ്, സെന്റര്‍ ഫോര്‍  കമ്യൂണിറ്റി ആന്റ് എത്നിക് മീഡിയ കോ-ഡയറക്ടര്‍ ജഹാംഗീര്‍ ഘട്ടക് എന്നിവര്‍ സംസാരിച്ചു. ന്യൂയോര്‍ക്കിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. മനോജ് കുമാര്‍ മൊഹപത്ര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഡോ. വി.കെ രാജു, ഡോ. ലീല രാജു എന്നിവരുടെ  'മ്യൂസിംഗ്സ് ഓണ്‍ മെഡിസിന്‍,മിത് ആന്റ് ഹിസ്റ്ററി-ഇന്ത്യാസ് ലഗസി' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. 

ന്യൂജേഴ്സി സ്ട്രീറ്റ് തിയറ്റര്‍ ഗ്രൂപ്പ് അവതരിപ്പിച്ച സ്‌കിറ്റും പ്രയോഗ് കല്‍പിത ചകോട്ട് അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തവും സെന്റ് ജോണ്‍സ് കോളജ് വിദ്യാര്‍ഥികള്‍ ബങ്കാര നൃത്തവും അവതരിപ്പിച്ചു. 

വാര്‍ത്ത അയച്ചത് : ജിന്‍സ്‌മോന്‍ സക്കറിയ