ബ്രാംപ്ടണ്‍: കാനഡയില്‍ കേരളത്തനിമയാര്‍ന്ന ഗുരുവായൂരപ്പന്‍ ക്ഷേത്രം നിര്‍മാണത്തിന്റെ ഭാഗമായി ശ്രീ തിരുനാവായ ഷണ്മുഖന്റെ നേതൃത്വത്തില്‍ ശശി, രഞ്ജു, സതീഷ് കുമാര്‍, സന്തോഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘം കാനഡയിലേക്കു പുറപ്പെട്ടു.

കാനഡായിലെ ഒന്റാറിയോ പ്രദേശത്തുള്ള ബ്രാംപ്ടണിലാണ് ക്ഷേത്രം പണിയുന്നത്. ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി പ്രധാന ശാന്തിയും ഏറയുര്‍ മനോജ് നമ്പൂതിരി ശാന്തിയും ആണ്. ക്ഷേത്രത്തിന്റെ ഭരണാധികാര സമിതിയുടെ അധ്യക്ഷന്‍ ഡോ.കരുണാകരന്‍കുട്ടിയുടെ നേതൃത്വത്തില്‍ മലയാളികള്‍ പങ്കു ചേരുന്നതാണ്. കൃഷ്ണശിലയിലുള്ള വിഗ്രഹങ്ങളും പീഠങ്ങളും സോപാനവും കട്ടളയും ബലിക്കല്ലുകളും കേരളത്തില്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.
 
ഭക്തജനങ്ങള്‍ തൊട്ടു ഭജിച്ചു കൊണ്ട് അര്‍പ്പിച്ച ഇഷ്ടികകളാണ് ക്ഷേത്രത്തിന്റെ കെട്ടിടത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുപോലെതന്നെ ലക്ഷക്കണക്കിന് നാമം കൊണ്ട് സ്പര്‍ശിച്ച നവര നെല്ല് നിറച്ച താഴികക്കുടമായിരിക്കും ഗുരുവായൂരപ്പന്റെ ശ്രീകോവിലിനു മുകളില്‍ സ്ഥാപിക്കുക.


വാര്‍ത്ത അയച്ചത് : ഉണ്ണി