ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലാഡല്‍ഫിയ റീജിയണുകളുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്രവനിതാദിനം ആഘോഷിച്ചു. മാര്‍ച്ച് 11 ന് വൈകീട്ട് ന്യൂയോര്‍ക്കിലെ റോക്ക്ലാന്റ് കൗണ്ടിയിലുള്ള സിതാര്‍ പാലസ് ഇന്‍ഡ്യന്‍ റസ്റ്റോറന്റില്‍വച്ച് നടത്തിയ ചടങ്ങില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.
ഫോമാ വുമണ്‍സ് ഫോറം ചെയര്‍പേഴ്സ്ണ്‍ ഡോ. സാറാ ഈശോ, സെക്രട്ടറി രേഖ നായര്‍ എന്നിവര്‍ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു. വിമന്‍സ് ഫോറം ഭാരവാഹികളായ ഡോ.സാറാ ഈശോ, രേഖാ നായര്‍, ഷീലാ ശ്രീകുമാര്‍, ലോണ ഏബ്രഹാം, രേഖാ ഫിലിപ്പ് എന്നിവര്‍ ഒരുമിച്ച് ഭദ്രദീപം തെളിയിച്ചുകൊാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
വിവിധതുറകളില്‍ മികവ് തെളിയിച്ച ആറ് പ്രശസ്തവനിതകള്‍ പ്രഭാഷണം നടത്തി. കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്ട്സ് സാരഥിയായ ഗുരു ബീനാ മേനോന്, കാര്‍ഡിയോളജിസ്റ്റും വാഗ്മിയുമായ ഡോ. നിഷാ പിള്ള, മെറ്റ് ലൈഫ് ഗ്ലോബല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലീനാ ജോണ്‍സ്, അക്കരക്കാഴ്ചകള്‍ എന്ന സീരിയലിലൂടെ ലോകമലയാളികള്‍ക്ക് സുപരിചിതയായ സജിനി സക്കറിയ, ഹെല്‍ത്ത് ആന്റ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ലോണ ഏബ്രഹാം, പ്രോജക്ട് മാനേജറും ജേര്‍ണലിസ്റ്റുമായ രേഷ്മ അരുണ്‍ എന്നിവരായിരുന്നു പ്രഭാഷകര്‍.
സ്വപ്ന രാജന്, തങ്കമണി അരവിന്ദന്, ജനനി ചീഫ് എഡിറ്റര്‍ ജെ. മാത്യൂസ്, ജോണ്‍ സി വറുഗീസ്, മധു രാജന്(അശ്വമേധം), സുനില്‍ ട്രൈസ്റ്റാര്‍, ഷാജി എഡ്വാര്‍ഡ്, മാത്യു മാണി, ജോസ് ഏബ്രഹാം തുടങ്ങി നിരവധി പേര് ആശംസകളര്‍പ്പിച്ചു. ഫോമാ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ബേബി ഊരാളില്‍, റീജണല്‍ വൈസ് പ്രസിഡ് പ്രദീപ് നായര്‍ തുടങ്ങി നേതൃനിരയിലുള്ള ഫോമാ പ്രവര്‍ത്തകരും, അസ്സോസിയേഷന് ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യാ പ്രസ് ക്ലബ് നാഷണല്‍ വൈസ് പ്രസിഡന്റ് ജോസ് കാടാപുറം, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി സണ്ണി പൗലോസ്, പ്രസിഡന്റ് ഇലക്ട മധുരാജന്‍, സ്ഥാപകപ്രസിഡന്റ് ജോര്‍ജ് ജോസഫ്(ഇ മലയാളി), ജോര്‍ജ് തുമ്പയില്‍ എന്നിവരെ കൂടാതെ വിവിധ വിഷ്വല്‍ പ്രിന്റ് മാധ്യമപ്രവര്‍ത്തകരും ഈ സെമിനാറില്‍ സംബന്ധിച്ചു. ജിനു ജേക്കബ്, സിജി ആനന്ദ് എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടി. രേഖാ നായര്‍ നന്ദി പ്രകാശിപ്പിച്ചു.