ന്യൂജേഴ്‌സി: അമേരിക്കന്‍ കോണ്‍സുലേറ്റ് കൊച്ചിന്‍ ഗിന്നസിന്റെ 'ടൈം മെഷീന്‍' കോമഡി മെഗാഷോയിലെ കലാകാരന്മാര്‍ക്കുള്ള ഇന്റര്‍വ്യൂ തീയതി ചില സാങ്കേതിക കാരണങ്ങളാല്‍ മറ്റൊരു തീയതിയിലേക്കു മാറ്റിവച്ചതായുള്ള അറിയിപ്പ് ലഭിച്ചതിനാല്‍, ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയം ഏപ്രില്‍ 22 ന് ശനിയാഴ്ച്ച ഫ്രാങ്ക്‌ളിന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്താനിരുന്ന 'ടൈം മെഷീന്‍' കോമഡി ഷോ മറ്റൊരു തീയതിയിലേക്കു മാറ്റിവച്ചതായി എല്ലാ പ്രേക്ഷകരേയും അറിയിക്കുന്നു.

ഷോ നടത്തുന്ന പുതിയ തീയതി എത്രയും പെട്ടെന്ന് എല്ലാവരെയും അറിയിക്കുന്നതാണെന്നു ഷോയുടെ സംഘാടകര്‍ അറിയിക്കുന്നു. സാങ്കേതിക തടസ്സങ്ങള്‍ മൂലമുണ്ടായ തീയതി മാറ്റത്തില്‍ പ്രേക്ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഖേദവും അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

സെബാസ്റ്റ്യന്‍ ആന്റണി - (732) 6943934 
ടോണി മംഗന്‍ - (347) 721 8076 
ടോം പെരുംപായില്‍ - (646) 326ണ്ട3708
തോമസ് പടവില്‍ - (908) 9061709
മിനേഷ് ജോസഫ് - (201) 9789828
മേരീദാസന്‍ തോമസ് - (201) 9126451
ജസ്റ്റിന്‍ ജോസഫ് - (732) 7626744
സാബിന്‍ മാത്യു - (848) 3918461

ജോയിച്ചന്‍ പുതുക്കുളം