ക്വീന്‍സ്: ന്യൂയോര്‍ക്ക് മലയാളി സ്പോട്സ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ക്വീന്‍സിലെ കണ്ണിങ്ങ് ഹാം പാര്‍ക്കില്‍ വച്ച് നടന്നു. 

നാലു ടീമുകളില്‍ 72-2 സ്‌കോര്‍ കരസ്ഥമാക്കി Sercndid ന്യൂയോര്‍ക്ക് വിജയം നേടി. രണ്ടാമതായി എത്തിയത് ഹക്സ്വില്‍ ക്ലബ്ബ് ഒന്നായിരുന്നു. അവര്‍ 71-4 സ്‌കോര്‍ നേടി.  മാന്‍ ഓഫ് ദി മാച്ചായി ആദരിക്കപ്പെട്ടത് ഗീതല്‍ ആയിരുന്നു. സാക്ക് മത്തായിഅദ്ദേഹത്തിനുള്ള ട്രോഫി കൈമാറി. ഒന്നാം സ്ഥാനത്തെത്തിയ ടീമിനു ബോബി വര്‍ഗീസും രണ്ടാം സ്ഥാനത്തെത്തിയവര്‍ക്ക് മാത്യൂ ചെറുവേലിയും കാഷ് അവാര്‍ഡ് നല്‍കി.

Sercndid ന്യൂയോര്‍ക്ക് ടീമിനുള്ള ട്രോഫി ന്യൂയോര്‍ക്ക് മലയാളി സ്പോട്സ് ക്ലബ്ബ് പ്രസിഡന്റ് ഈപ്പന്‍ ചാക്കോ നല്‍കി. റെജി ജോര്‍ജ് റണ്ണര്‍ അപ്പ് ആയി.

ഈ പരിപാടിയുടെ വിജയത്തിനായി എല്ലാ സഹായ സഹകരണങ്ങളും നല്‍കിയത് ആട്ടോ രാജ് എന്ന സ്ഥാപനത്തിന്റെ ഉടമ പുഷ്പരാജാണ്. പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ച ക്ലബ്ബ് ഭാരവാഹികള്‍ക്കും വാശിയേറിയ മത്സരത്തോടെ കളിച്ച് വിജയം കൈവരിച്ച ടീമിനും പ്രസിഡന്റ് ഈപ്പന്‍ ചാക്കോ അദ്ദേഹത്തിന്റെ നന്ദി രേഖപ്പെടുത്തി. 

ഇതില്‍ പങ്കെടുത്ത കളിക്കാര്‍ക്കും കാണാനെത്തിയവര്‍ക്കും പ്രത്യേകിച്ച് ഈ സംരംഭത്തിന്റെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച മനോജ് മാത്യുവിനും പ്രസിഡന്റ് ഈപ്പന്‍ ചാക്കോ നന്ദി അറിയിച്ചു. 

ജോയിച്ചന്‍ പുതുക്കുളം