ഫിലഡല്‍ഫിയ: ഓര്‍മ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍- ഇന്റര്‍നാഷണല്‍) ലോകമെമ്പാടുമുള്ള 18 വയസ്സു കവിയാത്ത മലയാളികള്‍ക്കായി ലേഖന രചനാ മത്സരം സംഘടിപ്പിക്കുന്നു. ''നവമാധ്യമങ്ങള്‍ മലയാളനന്മകളെ മലിനമാക്കാതിരിക്കാനും സോഷ്യല്‍ മീഡിയായിലൂടെ ഉത്തമ മലയാണ്മയെ പരിപോഷിപ്പിക്കാനും മലയാളസമൂഹവും കേരള നിയമ സഭയും കൈക്കൊള്ളേണ്ട നടപടികള്‍'' എന്നതാണ് ലേഖന വിഷയം. സാഹിത്യാധ്യാപകര്‍ ഉള്‍പ്പെടുന്ന വിദഗ്ദ്ധ സമിതി ജേതാക്കളെ നിശ്ചയിക്കും. രണ്ടായിരം വാക്കുകളില്‍ കവിയാത്ത ലേഖനം ഇംഗ്ലീഷിലോ മലയാളത്തിലോ ആകാം. 
രചനകള്‍ പി ഡി എഫ് ഫോമാറ്റില്‍ ഈമെയില്‍ വഴി  ormaworld@yahoo.com എന്ന ഈമെയിലില്‍ ലഭിക്കണം. sibymathew@gmail.com
ലേഖനം ലഭിക്കേണ്ട അവസാന തിയതി 2017 ഏപ്രില്‍ 30 (ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് റ്റൈം). 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

സിബിച്ചന്‍ ചെമ്പ്‌ളായില്‍ - 1-215-869-5604
ജോസ് ആറ്റുപുറം - 1-267-231-4643

വാര്‍ത്ത അയച്ചത് : പി.ഡി.ജോര്‍ജ് നടവയല്‍