വാഷിങ്ടണ്‍ ഡി. സി: നിത്യസഹായമാതാവിന്റെ നാമത്തിലുള്ള വാഷിങ്ടണ്‍ ഡി. സി. യിലെ ഇടവക രാജ്യ തലസ്ഥാനത്തു കഴിഞ്ഞ വര്‍ഷം സ്വന്തമായി വാങ്ങിയ സ്ഥലത്തു ഒരു ദേവാലയം പണിയുന്നതിനായിട്ടുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

സ്വന്തമായ ദേവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള മൂലധന സമാഹരണത്തിനായി 2017 ഡിസംബര്‍ 16 നു നടത്തപ്പെടുന്ന നറുക്കെടുപ്പ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനവും ആദ്യടിക്കറ്റ് വില്പനയും മാര്‍ച്ച് 5 നു മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തു പിതാവ് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു പുഞ്ചയിലിന്റെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു.

ധനസമാഹരണ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് ആങണ കാര്‍ ആണ്. കൂടാതെ നിരവധി ആകര്‍ഷക സമ്മാനങ്ങളും നല്‍കുന്നു. ട്രസ്റ്റിമാരായ മനോജ് മാത്യു, ജാസ്മിന്‍ ജോസ്, നറുക്കെടുപ്പ് പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍ തോമസ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി ഇതിനായി പ്രവര്‍ത്തനം ആരംഭിച്ചു. 

ജോയിച്ചന്‍ പുതുക്കുളം