ഡിട്രോയിറ്റ്: ക്നാനായ കത്തോലിക്കാ ഇടവകയില്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങളും ഡിട്രോയിറ്റ് വിന്‍സര്‍ കെ.സി.എസ്. ഭാരവാഹികളുടെയും സംയുക്ത നേതൃത്വത്തില്‍ ഇടവക അംഗങ്ങളുടെ ഭവനങ്ങളില്‍ ക്രിസ്തുമസ് സന്ദേശവുമായി കരോള്‍ നടത്തി. ദിവ്യകാരുണ്യാരാധനയോടെ പിറവി തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് ഇടവക വികാരി ഫാ.ഫിലിപ്പ് രാമച്ചനാട്ടിന്റെ നേതൃത്വത്തില്‍ വി.കുര്‍ബ്ബാനയിലും സ്നേഹവിരുന്നിലും ഇടവകജനങ്ങളും ബന്ധുമിത്രാദികളും പങ്കെടുത്തു. 

കപ്പൂച്ചിന്‍ സഭാംഗങ്ങളായ ഫാ.ബിജു ചൂരപ്പാടത്തും, ഫാ.ബിനോയി നെടുംപറമ്പിലും സഹകാര്‍മ്മികരായിരുന്നു. കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ട്, ജെയിസ് കണ്ണച്ചാന്‍പറമ്പില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങളോടൊപ്പം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജോയിച്ചന്‍ പുതുക്കുളം