ഐദാവ(യു.എസ്.എ.): മരണത്തിനു ശേഷം എന്തെല്ലാം ചെയ്യണമെന്നും ചരമക്കുറിപ്പ് എന്തായിരിക്കണമെന്നും കൃത്യമായ നിര്‍ദേശങ്ങള്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും നല്‍കിയതിനു ശേഷമാണ് അഞ്ച് വയസുള്ള ഗാരറ്റ് മത്തിയാസ് മരണത്തിന് കീഴടങ്ങിയത്.

കുട്ടികള്‍ക്കുവരുന്ന പ്രത്യേക കാന്‍സര്‍ രോഗത്തിനു ചികിത്സയിലിരിക്കെ ജൂലായ് അഞ്ചിന് മരിക്കുന്നതിന് മുമ്പ് മകന്റെ എല്ലാ ആഗ്രഹങ്ങളും അറിയിച്ചിരുന്നതായി മാതാപിതാക്കള്‍ അറിയിച്ചു. 

മരണശേഷം മൃതശരീരം ദഹിപ്പിക്കണമോ അതോ അടക്കം ചെയ്യണോ എന്ന ചോദ്യത്തിന് ദഹിപ്പിക്കണമെന്നാണ് ഗാരറ്റ് ആവശ്യപ്പെട്ടത്. തോര്‍ എന്ന സൂപ്പര്‍ ഹീറോ മൂവിയില്‍ കണ്ട സംസ്‌കാരമാണ് ആഗ്രഹിക്കുന്നതെന്നും ഗാരറ്റ് പറഞ്ഞു.

അഞ്ച് ബൗണ്‍സി ഹൗസസ് മരിക്കുമ്പോള്‍ വേണമെന്നും ബാറ്റ്മാന്‍ തോര്‍, ഐയേണ്‍ മാന്‍, ഹല്‍ക്ക് ആന്റ് സൈബോര്‍ഗ് എന്നിവരാണ് തന്റെ സൂപ്പര്‍ ഹീറോസ് എന്നും ചരമക്കുറിപ്പില്‍ ചേര്‍ക്കണമെന്നും ഗാരറ്റ് ആവശ്യപ്പെട്ടു. 

ഒമ്പതുമാസം കാന്‍സര്‍ എന്ന മഹാരോഗത്തോടു മല്ലടിച്ചാണ് ഗാരറ്റ് തോല്‍വി സമ്മതിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മറ്റൊരു കുട്ടിയുടെയും ജീവന്‍ കാന്‍സര്‍ കവര്‍ന്നെടുക്കാത്ത വിധം ഇതിനെ പരാജയപ്പെടുത്തണമെന്നും ഒരു ഗുസ്തിക്കാരനെപ്പോലെ ഇതിനെ നേരിടണമെന്നും ഗാരറ്റ് ആഗ്രഹിച്ചിരുന്നു. ഗാരറ്റിന്റെ  ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിന് 39,000 ഡോളറാണ് സംഭാവനയായി ലഭിച്ചത്.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍