ഹൂസ്റ്റണ്‍:  മേല്‍ശാന്തി ശശിധരന്‍ നമ്പൂതിരി സെപ്തംബര്‍ 20-ന് നിലവിളക്ക് തെളിയിച്ചു കൊണ്ട് ഹൂസ്റ്റണിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. 

ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പിന്നണി ഗായിക ഡോ.വൈക്കം വിജയലക്ഷ്മി അവതരിപ്പിച്ച കര്‍ണാട സംഗീതവും അര്‍ദ്ധ ശാസ്ത്രീയ ഗാനങ്ങളും, പ്രശസ്ത സുഷിരവാദ്യ വിദഗ്ദ്ധന്‍ രാജേഷ് ചേര്‍ത്തലയുടെ പുല്ലാങ്കുഴല്‍ കച്ചേരിയും സംഘടിപ്പിച്ചിരുന്നു. 

ഈ വര്‍ഷത്തെ നവരാത്രി മഹോല്‍സവത്തില്‍ 50-തിലധികം കലാകാരന്മാരും കലാകാരികളും പങ്കെടുത്തു. ശനിയാഴ്ച വിജയദശമി ദിനത്തില്‍ നടക്കുന്നവിദ്യാരംഭത്തിന് ഇതിനകം തന്നെ നിരവധി കുരുന്നുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി സംഘടാകര്‍ അറിയിച്ചു.  

rajesh cherthala

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - ബിജു പിള്ള 832 247 3411, സത്യന്‍പിള്ള 713 876 7316.

വാര്‍ത്ത അയച്ചത് ശങ്കരന്‍ കുട്ടി, ഹുസ്റ്റണ്‍