ഇര്‍വിംഗ് (ഡാലസ്): ഡിഫ്ഡബ്ല്യു ഹിന്ദു ടെമ്പിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹോളി ആഘോഷങ്ങളും ആനന്ദ് ബസാറും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 19 ഞായറാഴ്ച ഇര്‍വിംഗിലുള്ള ഏക്ത മന്ദിറിലാണ് വിവിധ പരിപാടികളോടെ ആഘോഷങ്ങള്‍ നടക്കുന്നത്.

ഡി.ജെ., ധോള്‍, ഹോളി കളേഴ്സ് മുപ്പതില്‍ പരം വിവിധ രുചികളില്‍ തയ്യാറാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍, ഡാന്‍സ് എന്നിവ ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണങ്ങളാണ്. പ്രവേശനം തികച്ചും സൗജന്യമാണ്. പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന സംഘടനകളും, വ്യക്തികളും സംഘാടകരെ മുന്‍കൂട്ടി അറിയിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 972 445 3111, പ്രതീപ് ദേശായ്  214 763 9539, മുകേഷ് വാണി 817 845 8100