ദിലീപ് മെഗാഷോ ജൂണ്‍ 20-ന് ന്യൂജേഴ്‌സിയില്‍
Posted on: 22 Apr 2010

ന്യൂജേഴ്‌സി: ന്യൂബ്രൗണ്‍സ്‌വിക്ക് സെന്റ് ബസേലിയോസ്-ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ധനശേഖരണാര്‍ത്ഥം പ്രശസ്ത സൂപ്പര്‍ സ്റ്റാര്‍ ദിലീപ് നേതൃത്വം നല്‍കുന്ന ഹാസ്യ-നൃത്ത കലാവിരുന്ന് നടത്തപ്പെടുന്നു. ജൂണ്‍ 20-ന് ഞായറാഴ്ച ന്യൂജേഴ്‌സി ലോധിയിലുള്ള ഫെലീസിയന്‍ കോളജ് ഓഡിറ്റോറിയത്തില്‍ (262 S Main St, Lodi) വെച്ചാണ് മെഗാഷോ അരങ്ങേറുന്നത്.
സൂപ്പര്‍സ്റ്റാര്‍ ദിലീപിന് പുറമെ കലാഭവന്‍ മണി, സലീംകുമാര്‍, നാദിര്‍ഷാ, കലാഭവന്‍ ഷാജോണ്‍, ധര്‍മ്മജന്‍, ഭാവന, കാവ്യാമാധവന്‍, കനിഹ, റിമി ടോമി എന്നിങ്ങനെ സിനിമാ-സീരിയല്‍ രംഗത്തെ പ്രമുഖരാണ് താരനിശയില്‍ അണിനിരക്കുന്നത്.
ഈ പ്രോഗ്രാമിന്റെ ടിക്കറ്റ് വില്‍പ്പനയുടെ കിക്ക് ഓഫ് പള്ളി വികാരി റവ.ഡോ. മാത്യു സി. ചാക്കോ, യോങ്കേഴ്‌സ് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് വികാരി റവ.ഫാ. നൈനാന്‍ ടി. ഈശോയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എബി ഡീക്കന്‍, ഏബ്രഹാം മാത്യു, ഡോ. ഏബ്രഹാം ഫിലിപ്പ്‌സ്, ജേക്കബ് കുര്യാക്കോസ്, രാജു പണിക്കര്‍, കെ. മാത്യു എന്നിവരും ടിക്കറ്റുകള്‍ സ്വീകരിച്ചു.
ഈ പരിപാടിയില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും പുതിയ പള്ളിയുടെ നിര്‍മ്മാണത്തിനായി വിനിയോഗിക്കുമെന്ന് വികാരി റവ.ഡോ. മാത്യു സി. ചാക്കോ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണി വര്‍ഗീസ് (732 668 2276), ജോര്‍ജ് ഏബ്രഹാം (609 598 1253), തോമസ് ഫിലിപ്പ് (609 410 3339).

വാര്‍ത്ത അയച്ചത്: ജോയിച്ചന് പുതുക്കുളം
(0%) (0 Votes)
Explore Mathrubhumi
Other News in this Section