നോര്‍ത്ത് ഈസ്റ്റ് അഡല്‍റ്റ് ഡേ കെയര്‍ സെന്ററില്‍ ക്രിസ്തുമസ് ആഘോഷിച്ചു
Posted on: 23 Dec 2012

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ റിനാര്‍ഡ് സ്ട്രീറ്റിലുള്ള നോര്‍ത്ത് ഈസ്റ്റ് അഡല്‍റ്റ് ഡെ കെയര്‍ സെന്റര്‍ ക്രിസ്തുമസ് ആഘോഷിച്ചു.
സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ.ഫാ. വി.എം. ഷിബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മത്തായി വര്‍ഗീസ് ആരംഭ പ്രാര്‍ത്ഥനയും, ഡേ കെയര്‍ കോര്‍ഡിനേറ്റര്‍ നൈനാന് മത്തായി സ്വാഗത പ്രസംഗവും ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു ക്രിസ്തുമസ് സന്ദേശം നല്‍കുകയും ചെയ്തു. ഡോ. ഏബ്രഹാം സി വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. ഫാ. ബിറ്റി മാത്യു ക്രിസ്തുമസ് ആശംസള് അര്‍പ്പിച്ചു.

ജോര്‍ജ് പുലിമല, ജോര്‍ജ് പണിക്കര്‍ ജി, ചിന്നമ്മ ജോസഫ്, ഏലിയാമ്മ വര്‍ഗീസ്, ജോസഫ് മറിയം, മേരി തോമസ്, കുഞ്ഞമ്മ മാത്യൂസ്, സാമുവേല്‍ തറേല്, ഇട്ടി മാത്യു, ജോര്‍ജ് പണിക്കര്‍, ചിന്നമ്മ ജോസഫ്, വത്സലാ ജേക്കബ് എന്നിവരുടെ ക്രിസ്തുമസ് പരിപാടികളും ക്രിസ്തുമസ് കേക്ക് മുറിക്കല്‍, സമ്മാനങ്ങള്‍ വിതരണം ചെയ്യുക എന്നീ പരിപാടികളും ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടി. കണക്ടിക്കട്ട് സ്കൂള്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഡേ കെയര്‍ സെക്രട്ടറി ജെലീറ്റ ജെയിംസ് നന്ദി പറഞ്ഞു.

വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
(0%) (0 Votes)
Explore Mathrubhumi
Other News in this Section






