ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന് ക്രിസ്മസ്സ് പുതുവത്സരാഘോഷം 29-ന്
Posted on: 23 Dec 2012
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ്സ് പുതുവത്സരാഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ഡിസംബര്‍ 29-ന് കൊണ്ടാടുമെന്ന് സംഘാടകര്‍ അറിയിച്ചു.
വൈകീട്ട് 6 മണി മുതല്‍ രാത്രി 10:30 വരെ നാന്വെറ്റിലുള്ള പസാക്ക് കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷങ്ങള്‍ അരങ്ങേറുക (87 ന്യൂ ക്ലാര്‍ക്സ്ടൗണ്‍ റോഡ്, നാന്വെറ്റ്, ന്യൂയോര്‍ക്ക് 10954). വിഭവസമൃദ്ധമായ ക്രിസ്മസ്സ് ഡിന്നറോടുകൂടി പരിപാടികള്‍ ആരംഭിക്കും. വിവിധ കലാപരിപാടികള്‍, നേറ്റിവിറ്റി ഷോ, സാന്താക്ലോസ്, വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള ഗായക സംഘത്തിന്റെ ക്രിസ്മസ്സ് കരോള്‍ ഗാനങ്ങള്‍, ഹഡ്സണ്‍വാലി ഗ്രൂപ്പിന്റെ ഗാനമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്.
സെന്റ് ബോണിഫേസ് ചര്‍ച്ച് അഡ്മിനിസ്ട്രേറ്ററായ റവ. ഫാ. തദേവൂസ് അരവിന്ദത്ത് മുഖ്യാതിഥിയായിരിക്കും.

വാര്‍ത്ത അയച്ചത്: മൊയ്തീന് പുത്തന്‍ചിറ
(0%) (0 Votes)
Explore Mathrubhumi
Other News in this Section