കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പൊലീത്തായ്ക്ക് വരവേല്പ് നല്കി
Posted on: 22 Dec 2012

ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പൊലീത്തായ്ക്ക് ഡാളസില്‍ വരവേല്പ് നല്കി.
അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഡാളസ് ഫോര്‍ട്ട്വര്‍ത്ത് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയ മെത്രാപ്പൊലീത്തായെ സ്വീകരിക്കാന്‍ നിരവധി സഭാ വിശ്വാസികള്‍ എത്തിയിരുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റിയംഗവും ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി വികാരിയുമായ റവ.ഫാ.രാജു.എം.ദാനിയേല്‍, ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വികാരി റവ.ഫാ. രാജേഷ്.കെ.ജോണ്‍ എന്നിവര്‍ ചേര്‍ന്ന് പൂച്ചെണ്ടുകള്‍ നല്കി മെത്രാപ്പൊലീത്തായെ സ്വീകരിച്ചു.
മെത്രാപ്പൊലീത്തായെ അനഗമിക്കുന്ന വയലത്തല മാര്‍ സേവേറിയോസ് ഇടവകാംഗം റവ.ഫാ.ലെസ്ലി.പി.ചെറിയാനും വിശ്വാസികള്‍ സ്വീകരണം നല്കി.
ദീര്‍ഘകാലത്തിന് ശേഷമുള്ള തന്റെ അമേരിക്കന്‍ പര്യടനത്തില്‍ ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ വിശ്വാസി സമൂഹം തനിക്ക് നല്കിയ ഊഷ്മളമായ വരവേല്പിന് മെത്രാപ്പൊലീത്താ നന്ദി പറഞ്ഞു.
ഡാളസിന് പൂറമേ ഷിക്കാഗോ, ഫ്ലോറിഡ, ഹൂസ്റ്റണ്‍, ഡിട്രോയിറ്റ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഓക്ലഹോമ, ലോസ് ആഞ്ചല്‍സ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ വിവിധ ദേവാലയങ്ങളും മെത്രാപ്പൊലീത്താ സന്ദര്‍ശിക്കും.

വാര്‍ത്ത അയച്ചത്: അനില്‍ മാത്യു ആശാരിയത്ത്
(0%) (0 Votes)
Explore Mathrubhumi
Other News in this Section