ഗാര്‍ലന്റ് സീറോ മലബാര്‍ ദേവാലയത്തില്‍ കരോള്‍
Posted on: 22 Dec 2012

ഡാലസ്: ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഇടവകയില്‍ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 23ന് സമാപിക്കും. 16ന് സെന്റ് ആന്റണീസ് വാര്‍ഡില്‍ നടന്ന കരോളിന് വികാരി ഫാ.ജോജി കണിയാംപടിയും വാര്‍ഡ് പ്രതിനിധികളും നേതൃത്വം നല്കി. സാന്താക്ലോസിനൊപ്പം അനുഗമിച്ച കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗായകസംഘം കരോള്‍ സംഘത്തിന് ആവേശം പകര്‍ന്നു.
ക്രിസ്മസ് രാത്രിയിലെ വിശുദ്ധ കര്‍മങ്ങള്‍ 24ന് വൈകുന്നേരം ഏഴ് മണിയ്ക്കും ക്രിസ്മസ്ദിന കര്‍മങ്ങള്‍ 25ന് രാവിലെ 10 മണിയ്ക്കും ആരംഭിക്കും.
വാര്‍ത്ത അയച്ചത്: ജോസഫ് മാര്ട്ടിന് വിലങ്ങോലില്‍
(0%) (0 Votes)
Explore Mathrubhumi
Other News in this Section






