LATEST NEWS

Loading...

Custom Search
+ -

സ്‌നേഹ സങ്കീര്‍ത്തനം 2013 മെഗാഷോയില്‍ മിന്‍മിനിയും

Posted on: 22 Dec 2012

 


ന്യൂജേഴ്‌സി: പ്രശസ്ത ഗായിക മിന്‍മിനി 'സ്‌നേഹസങ്കീര്‍ത്തനം 2013' ക്രിസ്തീയ മെഗാഷോയില്‍ പങ്കെടുക്കും.

ആഗോള കത്തോലിക്കാ സഭ 2012-13 വിശ്വാസ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പ്രത്യേക ക്ഷണപ്രകാരം അമേരിക്കയിലുടനീളം നടത്തുന്ന ആത്മീയ സംഗീതയാത്ര 'സ്‌നേഹസങ്കീര്‍ത്തനം 2013' ക്രിസ്തീയ മെഗാഷോ ഏപ്രില്‍, മെയ് മാസങ്ങളിലാണ് നടക്കുക.

ഫോര്‍ ദി പീപ്പിള്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ തത്സമയ സംഗീത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന സ്‌നേഹസങ്കീര്‍ത്തനം മെഗാഷോയില്‍ മിന്‍മിനിയോടൊപ്പം വൈവിധ്യമാര്‍ന്ന ഗാനാലാപന ശൈലിയിലൂടെ ശ്രദ്ധേയനായ അനുഗ്രഹീത ഗായകന്‍ പിറവം വില്‍സണ്‍, ക്രിസ്തീയ ഭക്തിഗാനരംഗത്ത് സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ ശ്രദ്ധേയനായ നിക്‌സണ്‍, തുടരെ മുന്നുതവണ സംസ്ഥാന അവാര്‍ഡ് നേടിയ ദിലീമ, 750-ലേറെ ക്രിസ്തീയ ഗാനങ്ങള്‍ സംവിധാനം ചെയ്യുകയും ഇസ്രായേലിന്‍ നാഥനായ...., ദൈവത്തെ മറന്നോ കുഞ്ഞേ....തുടങ്ങിയ ഗാനങ്ങള്‍ സംവിധാനം ചെയ്ത് ലോക മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രമുഖ ഗായകന്‍ കൂടിയായ പീറ്റര്‍ ചേരാനല്ലൂര്‍, ഭക്തിഗാന രചനയില്‍ വേറിട്ട ശബ്ദമായി നിലകൊള്ളുന്ന ബേബി ജോണ്‍ കലയന്താനി, പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പ് എന്ന പരിപാടിയിലൂടെ ക്രൈസ്തവ മനസുകളില്‍ ദൈവീക ചൈതന്യം നിറച്ച റെജി കൊട്ടാരം എന്നിവര്‍ ഒരുമിക്കുമ്പോള്‍ പ്രമുഖ കീബോര്‍ഡ് പ്ലെയര്‍ പോളി തൃശൂര്‍ ഒപ്പം ചേര്‍ന്ന് ശ്രോതാക്കള്‍ക്ക് ആത്മീയ സംഗീതത്തിന്റെ അനര്‍ഘ നിമിഷങ്ങള്‍ സമ്മാനിക്കും.

കേരളത്തിലെ പ്രശസ്ത സംഗീത-സാംസ്‌കാരിക പ്രസ്ഥാനമായ നാദോപാസനയുടെ ഡയറക്ടറും സംഗീത സംവിധായകന്‍, ഗായകന്‍, അമൃത ടിവിയിലെ ഏറ്റവും ശ്രദ്ധേയമായി മാറിയ ദേവസംഗീതം പരിപാടിയുടെ ചീഫ് ജഡ്ജ്, റെക്‌സ് ബാന്റ്, ജീസസ് യൂത്ത് എന്നീ പ്രസ്ഥാനങ്ങള്‍ക്ക് തനതായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വം ഫാ.ആന്റണി ഉരുളിയാനിക്കല്‍ സി.എം.ഐ ആണ് 'സ്‌നേഹസങ്കീര്‍ത്തനം 2013' ഷോയുടെ സംവിധായകന്‍.

പാലാ കമ്യൂണിക്കേഷന്‍സിന്റെ പ്രഥമ ഡയറക്ടറും പ്രമുഖ വചന പ്രഘോഷകനും ന്യൂജേഴ്‌സി ഈസ്റ്റ് മില്‍സ്റ്റോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ വികാരിയുമായ ഫാ.തോമസ് കടുകപ്പിള്ളിയാണ് മെഗാഷോയുടെ ആത്മീയ ഉപദേഷ്ടാവ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോബി ജോര്‍ജ് (732 470 4647), നാരായണന്‍കുട്ടി മേനോന്‍ (240 543 9579) എന്നിവരുമായി ബന്ധപ്പെടുക.

വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
(0%) (0 Votes)

 

 

Other News in this Section

 

x