മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
Posted on: 21 Aug 2012
ഷിക്കാഗോ: ഷിക്കാഗോ യു.ഡി.എഫ് ചെയര്‍മാന്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്തും, മുന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ പ്രസിഡന്റ് പോള്‍ പറമ്പിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു.സപ്തംബര്‍ 12,13,14 എന്നീ തീയതികളില്‍ എറണാകുളം ലേ മെറീഡിയനില്‍ വെച്ച് നടക്കുന്ന എമര്‍ജിംഗ് കേരളയില്‍ അമേരിക്കയിലെ ബിസിനസുകാരും മറ്റ് വിദേശ മലയാളികളും പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ ഇപ്പോള്‍ നിക്ഷേപം നടത്താന്‍ പറ്റിയ അന്തരീക്ഷമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും മുഖ്യമന്ത്രി സ്‌നേഹാന്വേഷണങ്ങള്‍ അറിയിച്ചു. ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് അറിയിച്ചതാണിത്.
വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം
(0%) (0 Votes)
Explore Mathrubhumi
Other News in this Section





