LATEST NEWS

Loading...

Custom Search
+ -

ന്യൂടൗണ്‍ തീയേറ്ററില്‍ സ്‌പിരിറ്റ് സിനിമ പ്രദര്‍ശിപ്പിക്കും

Posted on: 17 Aug 2012

 

ഫിലാഡല്‍ഫിയ: മലയാള സിനിമാപ്രേമികള്‍ക്കായി ന്യൂടൗണിലെ 120 നോര്‍ത്ത് സ്റ്റേറ്റ് സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന ന്യൂടൗണ്‍ തീയേറ്ററില്‍ ആഗസ്ത് 18, 19 ദിവസങ്ങളില്‍ മലയാളത്തിലെ പുതിയ റിലീസ് ചിത്രം സ്പിരിറ്റ് പ്രദര്‍ശനത്തിനെത്തുന്നു. രണ്ടുദിവസവും ഉച്ചകഴിഞ്ഞു മൂന്നരമണിക്കാണ് പ്രദര്‍ശനം. സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചിട്ടുള്ള മദ്യപാനം എന്ന വിപത്തിനെതിരെ വിരല്‍ ചൂണ്ടുന്നതാണീ ചിത്രം.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ രജ്ഞിത്ത് സംവിധാനം നിര്‍വഹിച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തെ ആധാരമാക്കി ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ എന്ന പരിപാടിയില്‍ ജോണ്‍ ബ്രിട്ടാസ് ഈയിടെ അവതരിപ്പിച്ച പരിപാടി ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 215 715 3074 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

വാര്‍ത്ത അയച്ചത്: ജോസ് മാളേയ്ക്കല്‍
(0%) (0 Votes)

 

 

Other News in this Section