LATEST NEWS

Loading...

Custom Search
+ -

മാര്‍ തീത്തോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നല്‍കി

Posted on: 12 Aug 2012

 

ഷിക്കാഗോ: മാര്‍ത്തോമാ സഭ സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ ഡാ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പയ്ക്ക് ഷിക്കാഗോയില്‍ സ്വീകരണം നല്‍കി. ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് തീത്തോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഡാനിയേല്‍ തോമസ്, ബിജു സൈമണ്‍, ഷാജി തോമസ്, വൈ.ടി. വിനയരാജ് എന്നിവര്‍ സഹകാര്‍മികരായി. അനുമോദന സമ്മേളനത്തിന് വികാരി ഡാനിയേല്‍ തോമസ് അധ്യക്ഷതവഹിച്ചു.



എക്യൂമെനിക്കല്‍ പട്ടത്വ സമൂഹത്തിനുവേണ്ടി മാത്യു ഇടിക്കുള, സി.എസ്.ഐ സഭയ്ക്കുവേണ്ടി ജോസഫ് ശാമുവേല്‍, ഇടവകയ്ക്കുവേണ്ടി വികാരി ബിജു സൈമണ്‍, വൈസ് പ്രസിഡന്റ് രാജു വര്‍ഗീസ്, മണ്ഡലംഗം മറിയാമ്മ പിള്ള, യൂത്ത് ഫെല്ലോഷിപ്പിനുവേണ്ടി അമൃതാ ജോണ്‍ എന്നിവര്‍ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു. ഇടവകയുടെ ഉപഹാരം ജോര്‍ജ് തോമസ്, അച്ചന്‍ കുഞ്ഞ് മാത്യു എന്നിവര്‍ മെത്രാപ്പോലീത്തയ്ക്ക് സമര്‍പ്പിച്ചു. ഷാജി തോമസ്, വൈ.ടി. വിനയരാജ് എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.



മറുപടി പ്രസംഗത്തില്‍ എല്ലാ ജനങ്ങളുടേയും പ്രാര്‍ത്ഥന തിരുമേനി അഭ്യര്‍ത്ഥിച്ചു. ദരിദ്രരുടെ പക്ഷം ചേര്‍ന്ന് അവരുടെ ഉന്നമനമാണ് സഭയുടെ ദൗത്യമെന്നും സുഖലോലുപത കുറച്ചുകൊണ്ട് നഷ്ടപ്പെടുന്ന ജീവന്റെ ഉദ്ധാരണത്തിനായി നാമെല്ലാവരും പ്രവര്‍ത്തിക്കണമെന്ന് തിരുമേനി അഭ്യര്‍ത്ഥിച്ചു. ഇടവക സെക്രട്ടറി മോനിഷ് കെ. ജോണ്‍ പ്രസംഗിച്ചു.

വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം


(0%) (0 Votes)

 

 

Other News in this Section